വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കി സുപ്രിംകോടതി. പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി.
പരിഷ്‌കരണ നടപടികളില്‍ സുപ്രിംകോടതി നിരീക്ഷണം തുടരും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 15ന് ശേഷം പരാതികള്‍ ഉണ്ടാകില്ലെന്നും കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാമെന്നും നേരിട്ട് അപേക്ഷ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. 11 രേഖകളില്‍ ഏതെങ്കിലുമോ, ആധാര്‍ കാര്‍ഡോ സഹിതം അപേക്ഷ നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.