• Wed. Sep 10th, 2025

24×7 Live News

Apdin News

ബീഹാറില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്ന് തേജസ്വി യാദിവന്റെ പാര്‍ട്ടി നേതാക്കള്‍

Byadmin

Sep 9, 2025



ന്യൂദല്‍ഹി: ബീഹാറില്‍ ഇത്രയും ദിവസമുണ്ടായ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിച്ചതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെയും നേതാക്കളുടെയും വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിക്കുകയും പിന്നീട് വോട്ട് അധികാര്‍ യാത്ര നടത്തുകയും ചെയ്ത രാഹുല്‍ ഗാന്ധി പക്ഷെ പടിക്കല്‍ ചെന്ന് കുടമുടച്ചു എന്ന വിലയിരുത്തലാണ് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിക്കാര്‍ക്കുള്ളത്.

ഒന്ന്, വോട്ട് അധികാര്‍ യാത്രയില്‍ തേജസ്വിയാദവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിന് പകരം യാത്ര കടന്നുചെന്നവേദികളെല്ലാം കോണ്‍ഗ്രസ് കൊടികളാല്‍ നിറയ്‌ക്കുകയായിരുന്നു കോണ്‍ഗ്രസ്. ടിവിയില്‍ വന്ന വോട്ട് അധികാര്‍ യാത്രയുടെ ദൃശ്യങ്ങളില്‍ ഒന്നിലും തേജസ്വിയാദവും ആര്‍ജെഡി കൊടികളും ഇല്ലെന്നതാണ് അവരുടെ പരാതി.

എല്ലാം കഴിഞ്ഞ കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്സ് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റാകട്ടെ തേജസ്വി യാദവിന്റെയും കോണ്‍ഗ്രസ്-ആര്‍ജെഡി മുന്നണിയായ മഹാഘട്ബന്ധന്റെയും മുഖം നഷ്ടപ്പെടുന്ന ഒന്നായി മാറി. ദേശീയ തലത്തില്‍ തന്നെ തേജസ്വി യാദവിനും കോണ്‍ഗ്രസിനും നാണക്കേടുണ്ടാക്കുന്നതായിരുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപേജില്‍ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ്. “ബീഹാറും ബീഡിയും ബി യില്‍ തുടങ്ങുന്നു. അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല.”- എന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നടത്തിയ പോസ്റ്റ്. ഇത് ബീഹാറിനെ അപമാനിക്കലാണെന്ന ബിജെപിയുടെ പ്രചാരണം ശരിക്കും തേജസ്വി യാദവിന് തിരിച്ചടിയായി.

അതുപോലെ വോട്ട് അധികാര്‍ യാത്രയില്‍ ഒരു സ്റ്റേജില്‍ ഒരു സംഘം ചെറുപ്പക്കാര്‍ മോദിയെ ചീത്തവിളിക്കുകയും മോദിയുടെ അമ്മയെ അപമാനിക്കുകയും ചെയ്യുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതും വലിയ തിരിച്ചടിയാണ് നല്‍കിയതെന്ന് തേജസ്വി യാദവിന്റെ പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.

ഇപ്പോള്‍ എല്ലാ ക്ഷീണവും തീര്‍ക്കാന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മറ്റൊരു യാത്രയ്‌ക്ക് തയ്യാറെടുക്കുയാണ് തേജസ്വി യാദവും ആര്‍ജെഡിയും.

രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് അധികാര്‍ യാത്രയെക്കുറിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് വലിയ അഭിപ്രായമില്ല. കാരണം ബീഹാറില്‍

By admin