പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ ഇൻഡി സഖ്യത്തിൽ കടുത്ത ആഭ്യന്തര പ്രശ്‌നങ്ങൾ. ആർജെഡിയുടെ എംപി സഞ്ജയ് യാദവ് 2.7 കോടിക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റ് വിറ്റതായി ആരോപിച്ച മുൻ ആർജെഡി നേതാവ് മദൻ ഷായെക്കുറിച്ച് ബിജെപി വക്താവ് തുഹിൻ സിൻഹ ഉയർത്തിയ ആരോപണം ലാലുവിന്റെ വസതിക്ക് പുറത്ത് മദൻ ഷാനിൽക്കുന്നതിന്റെ ചിത്രമടക്കമാണ്. മഹാഗഢ്ബന്ധന്റെ ആഭ്യന്തര തകർച്ചയാണ് രാഷ്‌ട്രീയവൃത്തങ്ങൾ എല്ലാം വിശകലനം ചെയ്യുന്നത്.
ഒടുവിലത്തെ കണക്കനുസരിച്ച്, ഏകദേശം ഒരു ഡസനോളം സീറ്റുകളിൽ ഇൻഡി ഘടകകക്ഷികൾ തമ്മിൽ മത്സരിക്കുന്നുണ്ട്. ഇത് സൗഹൃദ മത്സരമൊന്നുമല്ല എന്നാണ് രൂക്ഷ പ്രചാരണ പരിപാടികൾ കാണിക്കുന്നത്. ഇത് മഹാ ഗഢ്ബന്ധന്റെ വൻ പരാജയത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയുടെ മുഖ്യമന്ത്രിയെ എംഎൽഎമാർ തീരുമാനിക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം എതിർപക്ഷം രാഷ്‌ട്രീയ കുപ്രചാരണത്തിന് വിനിയോഗിക്കുന്നുണ്ട്. നിതീഷിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള പദ്ധതിയാണിതെന്നാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണത്തിന്റെ അർത്ഥം എൻഡിഎ വീണ്ടും അധികാരത്തിൽവരുമെന്നല്ലേ എന്നാണ് ജനതാദൾ യു ചോദിക്കുന്നത്.
ഈ സാഹചര്യത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് മത്സരത്തിനെത്തിയിരിക്കുന്ന പ്രശാന്ത് കിഷോറിന് ആർജെഡി- കോൺഗ്രസ് വോ്ട്ടുകൾ കിട്ടാനുള്ള സാധ്യതയാണ് എൻഡിഎ വിലയിരുത്തുന്നത്. കോൺഗ്രസ് പാർട്ടിയുടെ സ്ഥിതിയാണ് ഏറെ പരിതാപകരമായി തുടരുന്നത്. പൊതുവേ തെരഞ്ഞെടുപ്പുവരുമ്പോൾ ആർജെഡി നേതാവ് ലല്ലു പ്രസാദ് യാദവ് ഇറങ്ങി കളം ചൂടാക്കുന്ന പതിവുള്ളത് ഇത്തവണ കാണുന്നില്ല. ലല്ലുവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും തോൽവി ഉറപ്പായ സാഹചര്യവുമാണ് അതൊന്നും ഇനിയും ബീഹാറിൽ കാണാത്തതിനു കാരണമെന്നാണ് ചില വിലയിരുത്തലുകൾ.