• Wed. Nov 12th, 2025

24×7 Live News

Apdin News

ബീഹാർ: എൻഡിഎ തൂത്തുവാരും, 148 സീറ്റുവരെ; തെരഞ്ഞെടുപ്പു സർവേകളെല്ലാം എൻഡിഎക്ക് വിജയം പറയുന്നു

Byadmin

Nov 11, 2025



ന്യൂദൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) ത്തിന് വമ്പൻ വിജയം പ്രവചിച്ച് വിവിധ മാധ്യമങ്ങളുടെ പോസ്റ്റ് പോൾ സർവേ റിപ്പോർ്ട്ട്. ഇൻഡി സഖ്യത്തിന് വൻ പ്രഹരമായിരിക്കും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പുതിയ പാർട്ടിയായ ജൻ സുരാജ് ഒറ്റ അക്കത്തിൽ അവസാനിക്കുമെന്നാണ് പ്രവചനങ്ങൾ.

എൻഡിഎ 210 സീറ്റിൽ 148 സീറ്റുനേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഒരു പോൾ സർവേ സൂചിപ്പിക്കുന്നു. മാറ്റത്തിന്റെ ഏജന്റായി പ്രചാരണം നടത്തിയിട്ടും ആർജെഡി നയിക്കുന്ന മഹാഗഠ്ബന്ധന് പരമാവധി 88 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേകൾ കണക്കാക്കുന്നത്. മറ്റുള്ളവർക്ക് ഏഴ് സീറ്റുകൾ.
– ‘പീപ്പിൾസ് പൾസ്’ എക്‌സിറ്റ് പോൾ ഫലം ഇങ്ങനെ: എൻഡിഎയ്‌ക്ക് 133- മുതൽ 159 വരെ സീറ്റും, മഹാഗഠ്ബന്ധന് 75 മുതൽ 101 വരെ സീറ്റും, ജൻ സുരാജിന് 0-5 സീറ്റും, മറ്റ് പാർട്ടികൾക്ക് 2-8 സീറ്റും അവർ പ്രവചിക്കുന്നു. – ദൈനിക് ഭാസ്‌കർ സർവേ പ്രകാരം എൻഡിഎയ്‌ക്ക് 145–160 സീറ്റുകൾ. മഹാഗഠ്്ബന്ധന് 73-91 സീറ്റുകൾ. ജൻ സുരാജ് അക്കൗണ്ട് തുറക്കില്ല. മറ്റ് പാർട്ടികളും സ്വതന്ത്രരും 5-10 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.

– ജെവിസി-പോൾസ് പ്രകാരം, എൻഡിഎക്ക് 135–150 സീറ്റുകൾ. മഹാഗഠ്ബന്ധന് 88-103. സീറ്റുകൾ. മറ്റുള്ളവർക്ക് 3-6 സീറ്റുകൾ.
– ‘മാട്രിസ് സർവേ’ എൻഡിഎയ്‌ക്ക് 147-167 സീറ്റും പ്രതിപക്ഷ മുന്നണിക്ക് 70-90 സീറ്റുംമറ്റുള്ളവർക്ക് 2-10 സീറ്റും കണക്കാക്കുന്നു.
– പീപ്പിൾസ് ഇൻസൈറ്റ് എൻഡിഎയ്‌ക്ക് 133-148 സീറ്റുകളും മഹാഗഠ്ബന്ധന് 87-102 സീറ്റുകളും പ്രവചിക്കുന്നു, മറ്റുള്ളവർ 3-6 സീറ്റുകളും.

– ആക്സിസ് മൈ ഇന്ത്യ, സി-വോട്ടർ തുടങ്ങിയ എക്‌സിറ്റ് പോളുകൾ ബുധനാഴ്ച അവരുടെ സർവേ ഫലം പുറത്തുവിടും. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ബീഹാറിൽ 68.52 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 122 മണ്ഡലങ്ങളിലായാണ് പോളിംഗ് നടന്നത്.
ആദ്യ ഘട്ട പോളിംഗിൽ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉയർന്ന പങ്കാളിത്തം തങ്ങൾക്ക് അനുകൂലമായ പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്ന് എല്ലാ പ്രധാന രാഷ്‌ട്രീയ ബ്ലോക്കുകളും അവകാശപ്പെട്ടു.

By admin