പാറ്റ്‌ന: രഘവ്പുരിൽ താൻ മത്സരിച്ചാൽ ആർജെഡി നേതാവ് തേജസ്വി യാദവിന് രണ്ടു മണ്ഡലത്തിൽ മത്സരിക്കേണ്ടിവരുമെന്ന് ജൻ സൂരജ് പാർട്ടി (ജെഎസ്പി) സ്ഥാപകനും പ്രമുഖ തെരഞ്ഞെടുപ്പ് വിശ്ലേഷകനുമായ പ്രശാന്ത് കിഷോർ. രാഹുൽ അമേഠിയിൽ തോറ്റതുപോലെ പരമ്പരാഗത മണ്ഡലത്തിൽ തേജസ്വി തോറ്റുപോകുമെന്നും നിയമസഭയിലെത്താൻ അയാൾക്ക് മറ്റൊരിടത്തുകൂടി മത്സരിക്കേണ്ടിവരുമെന്നും പ്രശാന്ത് വിശദീകരിച്ചു.
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ തോൽവിയുമായി താരതമ്യം ചെയ്തുകൊണ്ട് തേജസ്വി രാഘവ്പുരിനെക്കുറിച്ച് പറഞ്ഞു: ”രാഘവ്പുരിലെ ജനങ്ങൾ തേജസ്വിയുടെ അച്ഛൻ ലാല്ലുപ്രസാദിനെ വിജയിപ്പിച്ചു. പിന്നീട് അമ്മ റാബ്‌റി ദേവിയെ വിജയിപ്പിച്ചു. അതുകഴിഞ്ഞ് തേജസ്വിയേയും ജയിപ്പിച്ചു. എന്നിട്ടും മണ്ഡലം പണ്ടത്തെപ്പോലെ പിന്നാക്കമായി തുടരുന്നു. ജയിച്ച അച്ഛനും അമ്മയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുയി. അവിടത്തെ ജനങ്ങൾ പക്ഷേ ഇപ്പോഴും കുഴപ്പത്തിലാണ്, പക്ഷേ തേജസ്വി അതൊന്നും കാര്യമാക്കുന്നില്ല. ഇക്കാരണത്താൽ അദ്ദേഹം അവിടെ മത്സരിക്കാൻ പേടിക്കുന്നുണ്ടാകാം, പ്രശാന്ത് പറഞ്ഞു.
തേജസ്വി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചേക്കാമെന്ന സമീപകാല റിപ്പോർട്ടുകൾക്കും കിഷോർ തന്നെ രാഘവ്പുരിൽ നിന്ന് മത്സരിച്ചേക്കുമെന്നും മറ്റുമുള്ള ചർച്ചകൾക്കിടയിലാണ് കിഷോറിന്റെ പരാമർശം. രാഘവ്പുർ വളരെക്കാലമായി ഒരു ആർജെഡി ശക്തികേന്ദ്രമാണ്. 2015 ലും 2020 ലും തേജസ്വി യാദവ് ഈ സീറ്റ് നേടി. നേരത്തെ അദ്ദേഹത്തിന്റെ പിതാവ് ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയും ഈ സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു. രാഘോപൂരിൽ പാർട്ടിയുടെ പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് പറ്റനയിൽ സംസാരിക്കുകയായിരുന്നു കിഷോർ. ”ഒരു കുടുംബത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളിൽ നിന്ന് പ്രതികരണം തേടാനാണ് ഞാൻ രാഘവ്പുരിലേക്ക് പോകുന്നത്. രണ്ടാം തവണ എംഎൽഎയായ തേജസ്വി, നേരത്തെ ലാലു പ്രസാദ്, റാബ്രി ദേവി എന്നിവർ പ്രതിനിധീകരിക്കുന്ന മണ്ഡലമാണെങ്കിലും, മണ്ഡലത്തിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ല,” അദ്ദേഹം ആരോപിച്ചു.