
പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പിൽ വിജയം വിഷമമാണെന്ന് മനസ്സിലായപ്പോൾ വിജയിച്ചാൽ നടപ്പാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങളുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ബീഹാറിനു വേണ്ടി കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പതംപറച്ചിലുമുണ്ട്.
പട്നയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത തേജസ്വി യാദവ് പറഞ്ഞത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇൻഡി ബ്ലോക്ക് അധികാരത്തിൽ വന്നാൽ ബീഹാറിലെ പഞ്ചായത്തിരാജ് പ്രതിനിധികൾക്കായി നിരവധി ക്ഷേമ നടപടികൾ നടപ്പാക്കുമെന്നാണ്.
– പിഡിഎസ് വിതരണക്കാർക്കുള്ള മാർജിൻ മണിയിൽ ഗണ്യമായ വർദ്ധനവ്
– പെൻഷൻ പദ്ധതികൾ
– പഞ്ചായത്ത്, ഗ്രാമ കചാരി പ്രതിനിധികൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
– പഞ്ചായത്തിരാജ് സംവിധാനത്തിലെ പ്രതിനിധികളുടെ അലവൻസുകൾ ഇരട്ടിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും തേജസ്വി പറഞ്ഞു.
ഗുജറാത്തിന് കേന്ദ്രം നൽകുന്ന വിഹിതത്തിന്റെ ഒരു ശതമാനം പോലും ബീഹാറിന് ലഭിച്ചില്ല എന്ന പരാതി പറയാനും തേജസ്വി യാദവ് സമയം കണ്ടെയത്തുന്നു.
ബീഹാറിലെ ജനങ്ങൾ അവർക്ക് (എൻഡിഎയ്‌ക്ക്) 20 വർഷം തന്നു; ഞങ്ങൾ 20 മാസം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ഇത്തവണ ഒരു മാറ്റമുണ്ടാകുമെന്നും സർക്കാരും മാറുമെന്നും എനിക്ക് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും തേജസ്വി തുടർന്നു.