
കൊച്ചി: ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
വിനോദ നികുതിയില്‍ ഇളവ് നല്‍കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ ന്യായമെന്ന് മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.
തിയേറ്ററുകളുടെ ലൈസന്‍സ്,ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും.വിനോദ നികുതി നാല് ശതമാനമാക്കി കുറയ്‌ക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞെങ്കിലും അത് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് അറിയിച്ചു.
അമ്മ, പ്രെഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേമ്പര്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ചേര്‍ന്നാണ് ജനുവരി 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.