ഇൻഡോർ : മദ്ധ്യപ്രദേശിൽ മയക്കുമരുന്ന് കടത്തിനെതിരെ നടപടികൾ കർശനമാകുകയാണ് . ബുർഖ മറയാക്കി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെയണ് കഴിഞ്ഞ ദിവസം യുവതിയും , യുവാവും അറസ്റ്റിലായത് . ഉജ്ജയിൻ സ്വദേശി ആയിഷ, സഹായി പത്തർ മുണ്ട്‌ലയിൽ താമസിക്കുന്ന ഭൂര സബ്ദർ ഷാ എന്നിവരെയാണ് ഖജ്രാന പോലീസ് പിടികൂടിയത് . ഇവരിൽ നിന്ന് എം ഡി എം എ യും കണ്ടെത്തി.
കഴിഞ്ഞ ഒരു വർഷമായി ആയിഷ ബുർഖയ്‌ക്കുള്ളിൽ ഒളിപ്പിച്ച് നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും നഗരത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പോലീസ് ഇവരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ എത്തിച്ചു. വനിതാ പോലീസുകാർ നടത്തിയ പരിശോധനയിൽ ബുർഖയ്‌ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ലഹരിക്കടത്തിനെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
ഒരു വർഷം മുമ്പ് ആയിഷ ഭർത്താവിനെ ഉപേക്ഷിച്ചിരുന്നു. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇൻഡോറിൽ വിൽപ്പന നടത്തി വരികയായിരുന്നു . ചെറിയ മയക്കുമരുന്ന് പാക്കറ്റുകൾ ബുർഖയിൽ ഒളിപ്പിച്ചു വച്ചായിരുന്നു വിൽപ്പന.പൊലീസ് പിടികൂടിയപ്പോൾ ഇനി ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞ് ആയിഷ കരയുന്നുണ്ടായിരുന്നു.