• Sat. Dec 21st, 2024

24×7 Live News

Apdin News

ബെംഗളൂരു- കേരള ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം; തീയതിയും പുതിയ റൂട്ടും അറിയാം

Byadmin

Dec 21, 2024



തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുമുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം.

ഹൊസൂർ യാർഡിൽ ഇന്‍റർലോക്കിങ്ങിനു മുൻപും ശേഷവുമുള്ള നിർമ്മാണ പ്രവര്‍ത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളിലെ മാറ്റങ്ങൾ അറിയിച്ചത്.

ട്രെയിൻ സേവനങ്ങളുടെ വഴിതിരിച്ചുവിടൽ, ട്രെയിൻ സർവീസുകളുടെ പുനഃക്രമീകരണം ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് അറിയിച്ചിരിക്കുന്നത്.

അതനുസരിച്ച് എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് തിരുവനന്തപുംര നോർത്ത് (കൊച്ചുവേളി) – യശ്വന്ത്പൂർ ഗരീബ്രഥ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിനെയാണ് ബാധിക്കുക.

1. എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്: രാവിലെ 9.10 ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 12678 എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, 2025 ജനുവരി 7,8 തിയതികളിൽ സേലം, ജോലാർപേട്ടെ, ബംങ്കാരപ്പേട്ട്, കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി, ബെംഗളൂരു കന്‍റോൺമെന്‍റ് വഴി യാത്ര വഴിതിരിച്ച് വിടും. ധർമ്മപുരി, ഹൊസൂർ, കാർമലാരം എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്യും.

2. കെഎസ്ആർ ബെംഗളൂരു – എറണാകുളം ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്: കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12677 കെഎസ്ആർ ബെംഗളൂരു – എറണാകുളം ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് 2025 ജനുവരി 8,9 തിയതികളിൽ ബെംഗളൂരു കന്‍റോൺമെന്‍റ്, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം, ബംങ്കാരപ്പേട്ട്, ജോലാർപേട്ടെ, സേലം വഴിതിരിച്ച് വിടും. ധർമ്മപുരി, ഹൊസൂർ, കാർമലാരം എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും.

3. ദാദാർ- തിരുനെൽവേലി എക്സ്പ്രസ്ര രാത്രി 9.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 11021 ദാദാർ- തിരുനെൽവേലി എക്സ്പ്രസ് 2025 ജനുവരി 7 ന് എസ് എം വി ടി ബെംഗളൂരു, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം, കുപ്പം, ജോലാർപെട്ടെ, സേലം വഴി യാത്ര വഴിതിരിച്ച് വിടുകയും ഹൊസൂർ, ധർമ്മപുരി സ്റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്യും. 4. തിരുവനന്തപുരം നോർത്ത്- യശ്വന്തപൂർ ഗരീബ്രഥ് എക്സ്പ്രസ്:2025 ജനുവരി 8 ന് വൈകിട്ട് 5.00 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12258 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)- യശ്വന്തപൂർ ഗരീബ്രഥ് എക്സ്പ്രസ് സേലം, ജോലാർപേട്ടെ, ബംങ്കാരപ്പേട്ട്, കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി, എസ് എം വി ടി ബെംഗളൂരു , ബസവനവാഡി വഴി വഴിതിരിച്ച് വിടു കയും ധർമ്മപുരി, ഹൊസൂർസ്റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്യും.

വന്ദേ ഭാരത് സർവീസിൽ മാറ്റം:ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ ഈ റൂട്ടിലെ വന്ദേ ഭാരത് ട്രെയിൻ സർവീസിനെയും ബാധിക്കും.

ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്‍റോൺമെന്‍റ് – കോയമ്പത്തൂർ വന്ദേ ഭാരത് പത്ത് ദിവസം ബെംഗളൂരുവിൽ നിന്ന് വൈകി പുറപ്പെടും.

ഡിസംബർ 23, 24,25, 27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് 15 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.35 ന് പുറപ്പെടും.

By admin