• Mon. Dec 15th, 2025

24×7 Live News

Apdin News

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Byadmin

Dec 15, 2025



ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ. ഘാട്ട് മേഖലയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വന്ദേഭാരത് എക്സ്പ്രസ് സർവിസ് നടത്താൻ നടപടി സ്വീകരിക്കുമെന്ന് ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി മന്ത്രിക്ക് നല്‍കിയ നിവേദനത്തിനു മറുപടിയായി അറിയിച്ചു.

ഹാസൻ, സകലേശ്പുർ സെക്ഷനുകളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും വന്ദേഭാരത് സർവിസ് വഴി ബെംഗളൂരുവിനെ തീരദേശ ജില്ലകളുമായി ബന്ധിപ്പിക്കുന്നതിന് ഇത് ഗുണകരമാകുമെന്നും  എം.പി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

By admin