യുപിയില്‍ ബൈക്കില്‍ ഐ ലവ് മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചതിന് പിഴ ചുമത്തി യു.പി പൊലീസ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ തടഞ്ഞുനിര്‍ത്തിയെന്നും ആക്ഷേപിച്ചുവെന്നും പിഴ ലഭിച്ച യുവാവ് പറയുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ എനിക്ക് പിഴ ചുമത്തിയതെന്നും ഏത് നിയമമാണ് ഞാന്‍ ലംഘിച്ചതെന്നും യുവാവ് ചോദിക്കുന്നുണ്ട്. നിങ്ങളുടെ വാഹനത്തില്‍ ആക്ഷേപകരമായ സ്റ്റിക്കര്‍ ഒട്ടിച്ചുവെന്നാണ് പൊലീസുകാരന്റ മറുപടി. ‘ഐ ലവ് മുഹമ്മദ്’ എങ്ങനെ ആക്ഷേപകരമാകുമെന്ന് ചോദിച്ചപ്പോള്‍ അതെ, അത് ആക്ഷേപകരമാണെന്നാണ് പൊലീസുകാരന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
നേരത്തെ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോസ്റ്ററുകള്‍ നശിപ്പിച്ചവരെ പിടികൂടുന്നതിന് പകരം അതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയായിരുന്നു പൊലീസ് നടപടി. ഇതിന്റെ തുടര്‍ച്ചയാണ് പൊലീസുകാരന്റെ നടപടി എന്നാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനം. അതേസമയം വിമര്‍ശനം കടുത്തതോടെ വിശദീകരണവുമായി യുപി പൊലീസ് രംഗത്ത് എത്തി.