• Fri. Jan 10th, 2025

24×7 Live News

Apdin News

ബോബി ചെമ്മണ്ണൂർ പരമനാറി , അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് : രൂക്ഷ വിമർശനവുമായി ജി സുധാകരൻ

Byadmin

Jan 9, 2025


കായംകുളം : ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി. സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയെന്ന് ജി സുധാകരൻ പറഞ്ഞു. ബോബിചെമ്മണ്ണൂർ വെറും പ്രാകൃതനും കാടനുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജിസുധാകരൻ.

“15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയാനെ.” ജി സുധാകരൻ രോഷത്തോടെ പറഞ്ഞു.

“ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി, അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പോലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ. എന്നിട്ട് അറസ്റ്റ് ചെയ്തോ. പല സ്ത്രീകളെയും അയാൾ അപമാനിച്ചു അവർ ആരും അനങ്ങിയില്ല.”- ജി സുധാകരൻ പറഞ്ഞു.

പോലീസ് സ്വമേധയാ കേസെടുക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച ജി സുധാകരൻ പോലീസിനെയും രൂക്ഷമായി വിമർശിച്ചു.



By admin