ഇസ്രാഈല്‍ ജേഴ്സിയില്‍ നിന്നും തങ്ങളുടെ ചിഹ്നം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട റീബോക്ക് ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്മാറി. ബോയ്‌കോട്ടിനെതിരെ നിയമങ്ങളുണ്ടെന്നും പിന്‍വലിച്ചാല്‍ റീബോക്കിനെതിരെ കേസിന് പോവുമെന്നുമായിരുന്നു ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി.
റീബോക്ക് പോലൊരു കമ്പനി ബോയ്കോട്ട് ആഹ്വാനങ്ങളുടെ സമ്മര്‍ദത്തിന് കീഴടങ്ങിയത് ദുഃഖകരമാണെന്ന് ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഗസ്സ വംശഹത്യയെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇസ്രാഈലിനെതിരെ ഉയരുന്ന ബഹിഷ്‌കരണത്തിനിടയിലാണ് ഇസ്രാഈല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്സിയില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യാന്‍ റീബോക്ക് ആവശ്യപ്പെട്ടത്. 2024 ല്‍ ഇസ്രാഈല്‍ ജേഴ്സി സ്‌പോണ്‍സര്‍ ചെയ്തിരുന്ന പ്യൂമ ബോയ്കോട്ട് ആഹ്വാനങ്ങളുടെ ഫലമായി കരാര്‍ പുതുക്കാതിരുന്നതോടെയാണ് 2025 ല്‍ റീബോക്ക് രംഗത്ത് വന്നത്. തുടര്‍ന്ന് കമ്പനിക്കെതിരെ ബിഡിഎസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.