മുംബൈ: നടന്‍ പ്രകാശ് രാജും പാട്ടെഴുത്തുകാരന്‍ ജാവേദ് അക്തറും ഇപ്പോള്‍ ബോളിവുഡിനെക്കുറിച്ച് പരാതിപ്പെടുന്നത് അവിടെ സത്യം തുറന്നുപറയാന്‍ ആരും തയ്യാറാവുന്നില്ല എന്നാണ്. എല്ലാവരും എന്തൊക്കെയോ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവരുടെ മറ്റൊരു പരാതി.
ഇങ്ങിനെ പരസ്യമായി വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ ഇവര്‍ പണ്ട് ഒരു അധോലോകനായകന്‍ തന്റെ കാല്‍ക്കീഴില്‍ ബോളിവുഡിനെ ചവുട്ടിയരച്ചത് ഓര്‍മ്മിക്കുന്നുണ്ടോ? 90കളില്‍ ബോളിവുഡും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് ആഷിഖി എന്ന സിനിമയിലെ നായികയായിരുന്ന അനു അഗര്‍വാള്‍ ഈയിടെ നടത്തിയ വെളിപ്പെടുത്തല്‍ നോക്കിയാല്‍ ആ പഴയകാലം എത്ര മൃഗീയമായിരുന്നു എന്ന് മനസ്സിലാകും.
“അന്ന് ബോളിവുഡ് എന്നത് ഒരു ഡര്‍ട്ടി ബിസിനസായിരുന്നു. ഇന്ന് അത് എത്രത്തോളം ഡര്‍ട്ടി ആണെന്നറിയില്ല. “- പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കി ഒരു അഭിമുഖത്തില്‍ അനു അഗര്‍വാള്‍ പറയുന്നു. “അന്ന് മേശയ്‌ക്കടിയിലൂടെയായിരുന്നു ഇടപാടുകള്‍. ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ള അധോലോക നായകരാണ് എല്ലാം നിയന്ത്രിച്ചിരുന്നത്. അന്ന് സിനിമകള്‍ നിര്‍മ്മിക്കാനുള്ള പണം വന്നിരുന്നത് അധോലോകവുമായി ബന്ധപ്പെട്ടവരില്‍ നിന്നാണ്. തികച്ചും മറ്റൊരു സീനായിരുന്നു അന്ന്. “- അനു അഗര്‍വാള്‍ പറയുന്നു.
“ആഷിഖി എന്ന ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ഇനിയും മുഴുവന്‍ പ്രതിഫലവും തന്നിട്ടില്ല. അവര്‍ താരമെന്നേറ്റതിന്റെ 60 ശതമാനം മാത്രമാണ് നല്കിയത്. ബാക്കി 40 ശതമാനം ഇപ്പോഴും അവരുടെ കയ്യിലാണ്.
അന്ന് അധോലോകനായകര്‍ക്കൊപ്പം നായികമാര്‍ ഉറങ്ങേണ്ടി വന്ന കാലം
ഇന്ന് ബോളിവുഡ് ശാന്തമാണ്. ആരും ആരെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. പണ്ട് ദാവൂദ് ഇബ്രാഹിമിന്റെ കാലത്ത് നായികമാര്‍ക്ക് പലപ്പോഴും പിടിച്ചുനില്‍ക്കാന്‍ അധോലോകനായകര്‍ക്കൊപ്പം കിടക്കപങ്കിടേണ്ടതായി വന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. അന്ന് ഏത് റോളിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്കേ റോളുകള്‍ കിട്ടൂ. മന്ദാകിനി, മോണിക്ക ബേഡി, അനിത അയൂബ്, മമത കുല്‍ക്കര്‍ണി, സോന മസ്താന്‍ മിര്‍സ, ഹീന കൗസര്‍, ജാസ്മിന്‍ ദുന്ന എന്നിങ്ങനെ ദാവൂദിനെയും അബു സലിമിനെയും ഇഖ്ബാല്‍ മിര്‍ചിയെയും ഛോട്ടാരാജനെയും സ്നേഹിക്കാന്‍ നിര്‍ബന്ധിതരായ നായികമാരുടെ കഥ സുലഭമായിരുന്നു. എത്രയോ കഴിവുള്ള നടിമാര്‍ അധോലോക ഭീഷണിയെ തുടര്‍ന്ന് ബോളിവുഡില്‍ നിന്നും മാഞ്ഞുമറഞ്ഞുപോയിട്ടുണ്ട്.
ഈ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ത് ഭയമാണ് ഇന്ന് നിലനില്‍ക്കുന്നത്?