മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവെപ്പ് നടത്തിയ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ. 32കാരനായ ആകാശാണ് അറസ്റ്റിലായത്. ഇയാൾ ലോറൻസ് ബിഷ്‍ണോയ് യുടെ സംഘത്തിൽ ഉൾപ്പെട്ടയാളാണ്.
രാജസ്ഥാനിലെ പോലീസ് എൻകൗണ്ടറിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. എൻകൗണ്ടറിൽ ആകാശിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കനത്ത പോലീ
സ് സുരക്ഷയിൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ് ആകാശ്. സാധുവാലി ചെക്പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
പഞ്ചാബിൽനിന്ന് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ സഞ്ചരിക്കുമ്പോൾ പോലീസ് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പോലീസിന് നേരെ ഇയാൾ മൂന്ന് റൗണ്ട് വെടിയുതിർത്തു. പോലീസ് നടത്തിയ വെടിവെപ്പിൽ ആകാശിന്റെ കാലിന് പരിക്കേറ്റതായാണ് വിവരം.