
ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ 50ശതമാനത്തോളം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയ ട്രംപിനെതിരെ അമേരിക്കയുടെ പയറിന് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തി അമേരിക്കയിലെ പയറുകൃഷിക്കാരെ മോദി സര്‍ക്കാര്‍ ചെറുതായി ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലുള്ള ഇടപാടുകള്‍ക്ക് അതത് രാജ്യങ്ങളിലെ കറന്‍സി ഉപയോഗിക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ്വ് ബാങ്ക് രംഗത്ത്.
ഇത് അമേരിക്കയുടെ ഏറ്റവും വലിയ ആയുധമായ ഡോളറിനെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക ഉയരുന്നു. ബിടു ബോംബറോ, സ്റ്റെല്‍ത് ജെറ്റുകളോ, യുദ്ധടാങ്കുകളോ അല്ല അമേരിക്കയുടെ കരുത്ത് എന്ന് പറയാറുണ്ട്. അമേരിക്കയുടെ ഏറ്റവും ശക്തമായ ആയുധം അവരുടെ ഡോളറാണ്. എണ്ണയിടപാടിന് ഉപയോഗിക്കുന്ന, സാമ്പത്തിക ഉപരോധത്തിന് ആയുധമാക്കുന്ന ഡോളര്‍ ആണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത്. അന്താരാഷ്‌ട്ര ഇടപാടുകള്‍ക്ക് ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്ന ഡോളറിനെ ദുര്‍ബലപ്പെടുത്തുന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ നീക്കമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
അതിർത്തി കടന്നുള്ള വ്യാപാരത്തിലും ടൂറിസം മേഖലയിലും ബ്രിക്‌സ് രാജ്യങ്ങളുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ ബന്ധിപ്പിച്ച് പേയ്‌മെന്‍റിന് സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദേശം നൽകിയിരിക്കുകയാണ്. ഇത് ട്രംപ് എല്ലാക്കാലവും ഭയക്കുന്ന ബ്രിക്സ് കറന്‍സിയുടെ തുടക്കമാണെന്നും ഭാവിയില്‍ അമേരിക്കയുടെ ഡോളറിനെ പൊളിക്കാന്‍ പാകത്തില്‍ ബ്രിക്സ് കറന്‍സിയെ വളര്‍ത്തിയെടുക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്നും അമേരിക്ക കരുതുന്നു.
യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നതാണ് ഇന്ത്യയുടെ ഈ നീക്കം എന്നതില്‍ സംശയമില്ല. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു വരുന്നതിനാല്‍ സുഗമമായ വ്യാപാരം മുന്‍നിര്‍ത്തി മാത്രമാണ് ഈ നീക്കമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം.
പക്ഷെ അമേരിക്ക എങ്ങിനെയാണ് ഇതിനോട് പ്രതികരിക്കുക എന്നറിയുന്നില്ല. കാരണം പണ്ട് എണ്ണ ഇടപാടിന് ഡോളറിന് പകരം യൂറോ ഉപയോഗിച്ചുകൊണ്ട് അമേരിക്കയെ വെല്ലുവിളിച്ച ഇറാഖിന്റെ സദ്ദാം ഹുസൈനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുദ്ധത്തിലൂടെ നിഷ്കാസനം ചെയ്തു. ലിബിയന്‍ നേതാവായ കേണല്‍ ഗദ്ദാഫി സ്വര്‍ണ്ണത്തെ ആസ്പദമാക്കി പുതിയൊരു കറന്‍സ് വികസിപ്പിക്കാന്‍ ശ്രമിച്ചയുടന്‍ അധികാരത്തില്‍നിന്നും അമേരിക്ക പുറത്താക്കി.
അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ വേഗത്തിലാ ഈ നിക്കം മോദി സര്‍ക്കാരിനെതിരെ ശക്തമായി തിരിയാന്‍ അമേരിക്കയെ പ്രേരിപ്പിക്കുമോ ?
പക്ഷെ അമേരിക്ക എങ്ങിനെയാണ് ഇതിനോട് പ്രതികരിക്കുക എന്നറിയുന്നില്ല. കാരണം പണ്ട് എണ്ണ ഇടപാടിന് ഡോളറിന് പകരം യൂറോ ഉപയോഗിച്ചുകൊണ്ട് അമേരിക്കയെ വെല്ലുവിളിച്ച ഇറാഖിന്റെ സദ്ദാം ഹുസൈനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുദ്ധത്തിലൂടെ നിഷ്കാസനം ചെയ്തു. ലിബിയന്‍ നേതാവായ കേണല്‍ ഗദ്ദാഫി സ്വര്‍ണ്ണത്തെ ആസ്പദമാക്കി പുതിയൊരു കറന്‍സ് വികസിപ്പിക്കാന്‍ ശ്രമിച്ചയുടന്‍ അധികാരത്തില്‍നിന്നും അമേരിക്ക പുറത്താക്കി.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ കഴിഞ്ഞ വർഷം നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ നടത്തിയ ഒരു പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശം. അതിർത്തി കടന്നുള്ള ഇടപാടുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് അംഗരാജ്യങ്ങളുടെ പേയ്‌മെന്‍റ് സംവിധാനങ്ങൾക്കിടയിൽ അമേരിക്കന്‍ ഡോളറിന് പകരം അതത് രാജ്യങ്ങളിലെ കറന്‍സികള്‍ കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശമാണ് ഇപ്പോള്‍ ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്ക് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി 2022 ഡിസംബറിലാണ് ആരംഭിച്ചത്. ഇതിന് ശേഷം ഏകദേശം ഏഴുപത് ലക്ഷത്തോളം റീട്ടെയ്ൽ ഉപയോക്താക്കൾ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. അതേസമയം, തങ്ങളുടെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ യുവാന്റെ അന്താരാഷ്‌ട്ര ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ (സിബിഡിസി) ബന്ധിപ്പിക്കുന്നതിനുള്ള ഒരു നിർദേശം ഇന്ത്യയിൽ വെച്ച് നടക്കുന്ന 2026 ബ്രിക്‌സ് ഉച്ചകോടിയുടെ അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശുപാർശ ചെയ്തതായും ചില വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
.
അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ വേഗത്തിലാക്കാനും കറൻസിയുടെ ആഗോള ഉപയോഗം വികസിപ്പിക്കാനും ഇന്ത്യയുടെ ഇ- റുപ്പിയെ മറ്റ് രാജ്യങ്ങളുടെ സിബിഡിസികളുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ തേടുകയാണെന്ന് ആർബിഐ പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേസമയം, ഡോളറിന് പകരമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഈ ശ്രമം ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
2026 അവസാനം നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ ബ്രിക്‌സ് അംഗങ്ങളുടെ ഡിജിറ്റൽ കറൻസികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു നിർദേശവും ഇതിൽ അവതരിപ്പിക്കും.
ബ്രിക്‌സ് രാജ്യങ്ങളിലൊന്നും അവരുടെ ഡിജിറ്റൽ കറൻസികൾ പൂർണമായി ആരംഭിച്ചിട്ടില്ല. എന്നാൽ സംഘടനയിലെ പ്രധാന അഞ്ച് അംഗങ്ങളും പൈലറ്റ് പ്രൊജക്ടുകൾ നടത്തുന്നുണ്ട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സിലെ അംഗരാജ്യങ്ങൾ.