• Sat. Jan 31st, 2026

24×7 Live News

Apdin News

ബ്രിട്ടനില്‍ പോയി ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് പ്രസംഗിച്ച പല്‍കി ശര്‍മ്മ….ജേണലിസം ഉപേക്ഷിച്ച് സാരി ബിസിനസിലേക്കോ?

Byadmin

Jan 31, 2026



ന്യൂദല്‍ഹി: വിചിത്രമായ ഒരു തീരുമാനവുമായി നീങ്ങുകയാണോ പല്‍കി ശര്‍മ്മ എന്ന ജേണലിസ്റ്റ്. ബ്രിട്ടനില്‍ പോയി മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും ഇന്ത്യയുടെ കുതിപ്പും ആകര്‍ഷകമായി അവതരിപ്പിച്ച് ലോകത്തിന്റെ കയ്യടി നേടിയ ജേണലിസ്റ്റ് ഇന്നിതാ പുതിയൊരു തീരുമാനം എടുത്തിരിക്കുന്നു. ഫസ്റ്റ് പോസ്റ്റ് എന്ന വെബ്സൈറ്റില്‍ മാനേജിംഗ് എഡിറ്റര്‍ ജോലി ഉപേക്ഷിച്ച് പകരം അവര്‍ സാരി ബിസിനസിലേക്ക് നീങ്ങുകയാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

കൂടുതല്‍ അഭിനിവേശമുള്ള ബിസിനസിലേക്ക് വ്യവസായസംരംഭകയായി പോവുകയാണ് പല്‍കി ശര്‍മ്മ. ഇതേക്കുറിച്ചുള്ള പരസ്യമായ വെളിപ്പെടുത്തല്‍ ഇതുവരെയും പല്‍കി ശര്‍മ്മ പുറത്തുവിട്ടിട്ടില്ല. അപ്പോഴാണ് അവരുടെ തീരുമാനത്തിന് പിന്നിലെന്തെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കൂ. റെവ്യ എന്ന പേരില്‍ 2016ല്‍ ഇവര്‍ ഒരു സാരി സംരംഭം തുടങ്ങിയിരുന്നു പിന്നീട് നിര്‍ത്തിവെച്ചു. അതിന്റെ തുടര്‍ച്ചയാണ് ഉണ്ടാകുക എന്നും പറയുന്നു.

ആകര്‍ഷകമായ രീതിയില്‍ ആഗോള രാഷ്‌ട്രീയം അവതരിപ്പിക്കുന്ന മിടുക്കിയാണ് ജേണലിസ്റ്റാണ് പല്‍കി ശര്‍മ്മ. ഇവര്‍ കോണ്‍ഗ്രസിനെ താങ്ങുന്ന ധ്രൂവ് റാഠിയ്‌ക്കെതിരെ പല്‍കി ശര്‍മ്മ അവതരിപ്പിച്ച വീഡിയോ ഏറെ ജനപ്രിയമായി പ്രചരിച്ചിരുന്നു.

നേരത്തെ സീ ന്യൂസില്‍ നിന്നും യാദൃച്ഛികമായി രാജിവെച്ച് പടിയിറങ്ങിപ്പോന്ന ജേണലിസ്റ്റാണ് പല്‍കി ശര്‍മ്മ. ന്യൂസ് 18ന്റെ ഭാഗമായ ഫസ്റ്റ് പോസ്റ്റില്‍ എത്തുന്നതിന് മുന്‍പ് വിയോണ്‍ ന്യൂസില്‍ റിപ്പോര്‍ട്ടറായിരുന്നു. അവിടെ നിന്നും പൊടുന്നനെയാണ് പല്‍കി പടിയിറങ്ങിപ്പോന്നത്.

By admin