
തിരുവനന്തപുരം:ജോണ്‍ ബ്രിട്ടാസിനെപ്പോലെ തനി വിവരം കെട്ടവരായിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചിട്ടുണ്ടാവുകയെന്ന് വിമര്‍ശിച്ച് ഫിലിപ്പ് എം പ്രസാദ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോഴിക്കോട് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആദ്യ സ്‌ഫോടനത്തിന്റെ (First Blast) സ്വിച്ച് ഓൺ പിണറായി നിർവഹിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു മുന്‍കാല നക്സലൈറ്റായിരുന്ന ഫിലിപ്പ് എം പ്രസാദ്.
ജോണ്‍ ബ്രിട്ടാസിനെപ്പോലെ വിവരമില്ലാത്തവരായിരിക്കാം ഇത്തരം ആശയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ടാവുക. ഒരു മുഖ്യമന്ത്രി ആദ്യ ബ്ലാസ്റ്റ് നടത്തി ഒരു തുരങ്കപാത ഉദ്ഘാടനം ചെയ്യുന്നത് എന്ത് വിരോധാഭാസമാണ്. ആദ്യ സ്ഫോടനത്തിന് ഒരു മുഖ്യമന്ത്രി തന്നെ തിരികൊളുത്തുക. എന്താ, സ്ഫോടനം നടത്തുക എന്നത് ഒരു ആഘോഷമാണോ? -ഫിലിപ്പ് എം പ്രസാദ് ചോദിക്കുന്നു.
അതുപോലെ ഇടത് സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച ബസ് യാത്രയില്‍ ഒരു സ്കൂളിലെ മതിലിടിച്ച് തകര്‍ത്തതിനേയും ഫിലിപ്പ് എം പ്രസാദ് വിമര്‍ശിച്ചു. ഇത്തരം അഹങ്കാരങ്ങളും വിഡ്ഡിത്തങ്ങളും ആണ് പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും തെറിപ്പിച്ചതെന്നും ഫിലിപ്പ് എം പ്രസാദ് അഭിപ്രായപ്പെട്ടു.