• Thu. Jan 15th, 2026

24×7 Live News

Apdin News

ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; മഹാമാഘ മഹോത്സവത്തിന് അനുമതി നൽകി സർക്കാർ

Byadmin

Jan 15, 2026



തൃശൂർ: തിരുന്നാവായ മണപ്പുറത്ത് കേരളത്തിന്റെ കുംഭമേളയായ മഹാമാഘ മഘോത്സവം നടത്താൻ അനുമതി നൽകി മലപ്പുറം ജില്ലാ കളക്ടർ. ജനുവരി 19 മുതൽ ഫെബ്രുവരി മൂന്നു വരെയാണ് മഹോത്സവവും കുംഭമേളയും നടക്കുക. മാഘ മഹോത്സവത്തിന് നേരത്തെ സർക്കാർ അനുമതി നിഷേധിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.

ഭാരതപ്പുഴയുടെ പ്രദേശങ്ങൾ അനധികൃതമായി കയ്യേറി എന്ന് ആരോപിച്ചായിരുന്നു സ്റ്റോപ്പ് മെമ്മോ നൽകിയത്. ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് സർക്കാരിന്റെ നടപടി.കളക്ടർ, ദേവസ്വം മന്ത്രി വി.എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ എന്നിവർ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെ ആണ് ഒരുക്കങ്ങൾ തടഞ്ഞത്. ഇതിനെതിരെ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെയാണ് കുംഭമേളയ്‌ക്ക് നിബന്ധനകളോടെ അനുമതി നൽകിയിരിക്കുന്നത്.

ജൂന അഖാഡയിലെ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതിയുടെ മുഖ്യ സംഘടനത്തിലാണ് കുംഭമേള നടക്കുന്നത്. ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകർ. അമ്പതിനായിരത്തിലേ റെ പ്പേർ ദിവസേന എത്തുമെന്നാണ് കരുതുന്നത്.

By admin