
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ സംശയമുണ്ടായ രണ്ട് മരണങ്ങളെ തുടര്‍ന്ന്കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ചു. മീന്‍ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മൂന്ന് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
കോവളം പാളയം എന്നിവിടങ്ങളില്‍ നിന്നും സാമ്പിളുകള്‍ എറണാകുളത്തേക്ക് പരിശോധനയ്‌ക്ക് അയക്കും.പാളയം മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങി വീട്ടില്‍ പാകം ചെയ്ത് കഴിച്ച മൂന്ന് പേര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. സ്വകാര്യ ആശുപത്രികളില്‍ കഴിയുന്ന ഇവരുടെ നില തൃപ്തികരമാണ്.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ രണ്ട് പേര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒരാള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായി.ഇതോടെയാണ് മീന്‍ പരിശോധന ശക്തമാക്കിയത്. പാളയത്തും കോവളത്തും ഭക്ഷ്യസുരക്ഷ വിഭാഗം ഇന്ന് പരിശോധന നടത്തി സാമ്പിളുകളെടുത്തു. എറണാകുളത്തെ സെന്‍ട്രര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്കാണ് സാമ്പിളുകള്‍ അയക്കുന്നത്. മീനില്‍ എന്തെങ്കിലും തരത്തില്‍ വിഷപദാര്‍ത്ഥങ്ങളോ രാസപദാര്‍ത്ഥങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിദഗ്ധ പരിശോധന.അസ്മാക് ഹോട്ടലില്‍ നിന്നും കഴിഞ്ഞ ദിവസം മീനിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ എടുത്തിരുന്നു. ഈ പരിശോധന ഫലത്തിനായി കാത്തിരിക്കുയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
പ്രാഥമിക പരിശോധനയില്‍ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്തിയിരുന്നില്ല. രണ്ട് മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം, കോവളം കേന്ദ്രീകരിച്ച് പരിശോധന കര്‍ശമാക്കാനാണ് വകുപ്പിന്റെ നിര്‍ദ്ദേശം. മീന്‍ വിഭവങ്ങളുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്ന നിരവധി ഹോട്ടലുകള്‍ വിഴിഞ്ഞത്തുണ്ട്.