• Mon. Nov 10th, 2025

24×7 Live News

Apdin News

ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥയുണ്ടാക്കാന്‍ നീക്കം; ദല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍

Byadmin

Nov 10, 2025



ന്യൂദല്‍ഹി::ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ നീക്കം. ദല്‍ഹി നഗരത്തിലെ വായുമലിനീകരണവും അതോടൊപ്പം തെരുവുനായ്‌ക്കളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റണമെന്ന സുപ്രീംകോടതി വിധിയും ചേര്‍ത്തുവെച്ച് വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിനിറക്കിയിരിക്കുകയാണ്. ദല്‍ഹിയിലെ ചില റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരേയും സമരത്തിന് ഇറക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് കോളെജ് വിദ്യാര്‍ത്ഥികളെ ചില മുതലെടുപ്പ് നടത്തുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ആം ആദ്മി ഈ സമരത്തെ കത്തിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രതിഷേധക്കാരെ ഇന്ത്യാഗേറ്റില്‍ എത്തിക്കാനാണ് ആം ആദ്മി ശ്രമിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഇത്തരം വീഡിയോകള്‍ വന്‍തോതില്‍ പങ്കുവെയ്‌ക്കപ്പെടുന്നത് ഗൂഢാലോചനയുടെ സംശയം ജനിപ്പിക്കുന്നു:

പഞ്ചാബില്‍ നിന്നും കൂടുതല്‍ കൃഷിക്കളങ്ങളില്‍ വൈക്കോല്‍ കുറ്റികള്‍ തീയിടുന്നത് ദല്‍ഹി നഗരത്തിലെ മലിനീകരണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആം ആദ്മി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ പഞ്ചാബില്‍ നിന്നും മനപൂര്‍വ്വം മലിനീകരണം കൂട്ടാനായി കൂടുതലായി വൈക്കോല്‍ കത്തിക്കല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബിലെ തരണ്‍ തരണില്‍ നിന്നും കൊയ്തുകഴിഞ്ഞ പാടത്ത് വൈക്കോല്‍ കുറ്റി കത്തിക്കുന്നതിന്റെ ദൃശ്യം. :

ഇത്രയധികം വായുമലിനീകരണം നടത്തുന്ന രീതിയില്‍ തീയിടുന്നവര്‍ക്ക് ഒരു ഓസ്കാര്‍ നല്‍കണമെന്നാണ് മേലേ കാണിച്ചിരിക്കുന്ന വീഡിയോ പങ്കുവെച്ച ആള്‍ പറയുന്നത്. അത്രയ്‌ക്ക് ഭീകരമാണ് പഞ്ചാബില്‍ നിന്നുള്ള വൈക്കോല്‍ കത്തിച്ചുള്ള പുകപടലങ്ങള്‍.

ആം ആദ്മി നേതാവ് പ്രിയങ്ക കാക്കര്‍ ഉള്‍പ്പെടെ ഇന്ത്യാഗേറ്റില്‍ വന്ന് പ്രസംഗിച്ച് സമരക്കാരെ വീര്യം കൂട്ടാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ജാഗ്രതയിലാണ്. കാരണം ഇതുപോലുള്ള അവസരങ്ങളെ വൈകാരികമായി മുതലെടുപ്പ് നടത്താന്‍ ചില ഗൂഢാലോചനക്കാര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

വായുമലിനീകരണത്തിനെതിരെ കൃത്രിമ മഴ ഉള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി രേഖാ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ‍വാസ്തവത്തില്‍ ദല്‍ഹിയിലെ വായുമലിനീകരണ സൂചിക (എക്യൂഐ) ഞായറാഴ്ച 391 ആയിരുന്നത് വൈകുന്നേരം നാല് മണിയായപ്പോഴേക്കും 375ലേക്കും പിന്നീട് 369ലേക്കും എത്തിയതായി സെന്‍ട്രല്‍ പൊളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നു. എക്യുഐ 400നേക്കാള്‍ ഉയര്‍ന്നാണ് അത് വെരി പൂവര്‍ എന്നതില്‍ നിന്നും സെവിയര്‍ (ആപല്‍ക്കരം) എന്ന ഘട്ടത്തിലേക്ക് കടക്കും എന്നതിനാലാണ് ആശങ്ക. അതേ സമയം ദല്‍ഹിയിലെ വായുമലിനീകരണസൂചികയായ എക്യുഐ 600ല്‍ എത്തിയെന്ന രീതിയില്‍ ആശങ്കപരത്തുന്ന നുണപ്രചാരണം സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. വായുമലിനീകരണം മൂലം ശ്വാസം മുട്ടി രോഗങ്ങളുണ്ടാകുമെന്ന ദുഷ് പ്രചാരണവും അരങ്ങ് തകര്‍ക്കുകയാണ്. ദല്‍ഹി സര്‍ക്കാര്‍ യഥാര്‍ത്ഥ വായുമലിനീകരണ സൂചിക മറച്ചുവെയ്‌ക്കുകയാണെന്നും ദുഷ്പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. എന്നാല്‍ പ്രിയങ്ക കാക്കര്‍ മുഖം മൂടി പോലും ധരിയ്‌ക്കാതെയാണ് പ്രസംഗിക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രി രേഖാ ശര്‍മ്മ ഓഫീസില്‍ ഒളിച്ചിരിക്കുകയാണെന്ന രീതിയിലുള്ള ദുഷ്പ്രചാരണമാണ് ആം ആദ്മി നടത്തുന്നത്. എന്നാല്‍ 15 എയര്‍ പ്യൂരിഫയേഴ്സ് പ്രവര്‍ത്തിപ്പിക്കാന്‍ രേഖാ ശര്‍മ്മ ഉത്തരവിട്ടിട്ടുണ്ട്.

പ്രതിഷേധക്കാരെ ദല്‍ഹി പൊലീസ് അപ്പപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചിലര്‍ രംഗത്തെത്തുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലാണ് ഇതിന്റെ വീഡിയോകള്‍ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നത്. എന്‍ജിഒകളും ഇടത് പാര്‍ട്ടികളും ഇസ്ലാമിസ്റ്റുകളും കോണ്‍ഗ്രസും ആം ആദ്മിയും ഇതിന് പിന്നിലുണ്ട്. പ്രതിഷേധക്കാരെല്ലാം മുഖംമൂടി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ജെഎന്‍യുവില്‍ എസ് എഫ് ഐ നേടിയ വിജയവും ചില വിദ്യാര്‍ത്ഥികളെ സമരത്തില്‍ പങ്കെടുക്കാന്‍ പ്രചോദനമായിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

എക്സ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങളുടെ വീഡിയോകള്‍ വലിയ തോതിലാണ് പങ്കുവെയ്‌ക്കപ്പെടുന്നത് എന്നതും ആസൂത്രിതനീക്കമാണോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്.



By admin