
ബെംഗളൂരു: ബെംഗളൂരുവിലെ യെലഹങ്കയില്‍ ബംഗ്ലാദേശി രോഹിംഗ്യകള്‍ ഉള്‍പ്പെടെയുള്ള മുസ്ലിം അനധികൃത കയ്യേറ്റം ഒഴിപ്പിച്ചതിന് പിണറായി ഉപയോഗിച്ച വാക്കുകള്‍ കണ്ടോ. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനാമൂല്യം അട്ടിമറിക്കുന്നു, സംഘപരിവാര്‍ സര്‍ക്കാരുകളെപ്പോലെ ന്യൂനപക്ഷ വിരുദ്ധരാഷ്‌ട്രീയം പിന്തുടരുന്നു എന്നാണ്.
അതുപോലെ എത്ര പറഞ്ഞിട്ടും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭൂമിയില്‍ നിന്നും ഒഴിയാത്തവരെ ഒടുവില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചതിന് മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള കടന്നുകയറ്റം എന്ന് വരെ പിണറായി വാദിച്ചു. ഒരു അനധികൃത കയ്യേറ്റത്തെ ന്യായീകരിക്കാന്‍ ഉപയോഗിച്ച ഈ വാക്കുകള്‍ ഇടത് പക്ഷത്തിന്റെ നിഘണ്ടുവിലെ സ്ഥിരം പല്ലവികളാണ്. – ന്യൂനപക്ഷ കയ്യേറ്റം, ഭരണഘടനാമൂല്യത്തിന്റെ അട്ടിമറി, മനുഷ്യാവകാശലംഘനം, മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള കടന്നുകയറ്റം….
ബാംഗ്ലൂരിൽ ഗ്രേറ്റർ ബാംഗ്ളൂർ അതോറിറ്റിയ്‌ക്ക് (ജിബിഎ) 30 ഏക്കർ ഭൂമി യെലഹങ്കയിൽ ഉണ്ട്. അത് ഏതാണ്ട് 15 വർഷം മുൻപ് ബംഗ്ലാദേശി രോഹിഗ്യകള്‍ ഉള്‍പ്പെടെയുള്ളവര്‍ പതിയെ കയ്യടക്കുകയായിരുന്നു. .ആദ്യം ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ടർപോളിൻ കുടിലുകൾ കെട്ടി. .പിന്നേ പതിയെ അത് ഭിത്തിയുള്ള ടിൻ ഷീറ്റ് വീടുകൾ ആക്കി മാറ്റി. കുറെക്കൂടി കഴിഞ്ഞപ്പോൾ ടിൻ ഷീറ്റ് മാറ്റി അസ്‌ബെസ്റ്റോസ് ഷീറ്റൊക്കെയിട്ട് അതിന്റെ മേൽ കോൺക്രീറ്റ് ഒക്കെ ഇട്ട് ബലപെടുത്തിയ നല്ല വീടുകൾ തന്നെയായി അവയെ മാറ്റി. രണ്ടു നില കോൺക്രീറ്റ് കെട്ടിടങ്ങളും ധാരാളം. കോളനികളുടെ പേര് കേട്ടാല്‍ തന്നെ ഇവിടെ ആരാണ് താമസിക്കുന്നത് എന്നത് വ്യക്തം. ഒന്നിന്റെ പേര് ഫക്കീർ കോളനി. രണ്ടാമത്തേതിന്റെ പേര് വാസീർ ലേ ഔട്ട്. പേരിന് കുറച്ച് ഹിന്ദുക്കള്‍ ഉണ്ടെങ്കിലും താമസക്കാരിൽ 99 ശതമാനവും മുസ്ലിങ്ങൾ തന്നെ. അതില്‍ തന്നെ ഭൂരിഭാഗവും ബംഗ്ലാദേശി രോഹിംഗ്യകളും.
ബാംഗ്ളൂർ നഗരത്തിലെ എല്ലാ കുറ്റകൃത്യത്തിലും ഒരു ഫക്കിർ അല്ലെങ്കിൽ വാസീർ കൊളനിവാസി ഉണ്ടായിരിക്കും എന്ന നിലയിലേക്ക് കഴിഞ്ഞ 10 കൊല്ലമായി കാര്യങ്ങൾ അധപതിച്ചതായും പറയുന്നു. . ഈ കോളനിക്കകത്ത് മറ്റു മതക്കാർക്ക് താമസിക്കാൻ അനുമതി ഇല്ല. .ഒരു വശത്തുകൂടി പോകുന്ന റെയിൽവേ ട്രാക്കിന് സമീപത്തു കോളനിയുടെ ഓപ്പോസിറ്റ് സൈഡിൽ മാത്രം കുറച്ചു തമിഴ് ഹിന്ദുക്കളെ താമസിക്കാൻ അനുവാദിച്ചിട്ടുണ്ട് പത്തിൽ താഴെ വീടുകൾ മാത്രം. കുറെക്കാലമായി ഇവരോട് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ആക്ഷന്‍ നടത്തി. ബുള്‍ഡോസര്‍ കൊണ്ടുവന്ന് 200 വീടുകള്‍ ഇടിച്ചുനിരത്തി. മൊത്തം ഏകദേശം 3000 രോഹിംഗ്യ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. കോണ്‍ഗ്രസ് മുഖ്യനായ സിദ്ധാരമയ്യയുടെ രാഷ്‌ട്രീയ എതിരാളി ആയ അടുത്തിടെ ഇസ്ലാമിൽ നിന്ന് അകന്നു ഹിന്ദുക്കളെ കയ്യിലെടുക്കാൻ ശ്രമിക്കുന്ന ഡി കെ ശിവകുമാർ ആണ് ഇപ്പോഴത്തെ ഇടിച്ചുനിരത്തലിന്റെ സൂത്രധാരൻ. സിദ്ധാരമയ്യയുടെ മുസ്ലിം പിന്തുണ കുറക്കുക, ഹിന്ദുക്കൾക്ക് കോൺഗ്രസ്സിൽ നഷ്ടപ്പെട്ട വിശ്വാസം. തിരികെ പിടിക്കുക എന്നിങ്ങനെ പല ദുഷ്ടലാക്കുകളും ശിവകുമാറിന് ഉള്ളതായി പറഞ്ഞുകേള്‍ക്കുന്നു.ശിവകുമാര്‍ കുടിയൊഴിപ്പിച്ചതിന് പറയുന്ന ന്യായീകരണം കേള്‍ക്കുക::”കയ്യേറിയ സ്ഥലം ഖരമാലിന്യം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നീക്കിവെച്ച സ്ഥലമാണ്. ഇതു കാരണം ഈ പ്രദേശത്ത് നിന്നും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് മനുഷ്യത്വമുണ്ട്. അത് കാരണം പല തവണ ഒഴിഞ്ഞുപോകാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നതാണ്. നഗരത്തിന്റെ നടുവിലുള്ള സര്‍ക്കാര്‍ ഭൂമി ഞങ്ങള്‍ തിരിച്ചുപിടിക്കുക മാത്രമാണ് ചെയ്തത്. ഭൂ മാഫിയ ഇവിടെ മനപൂര്‍വ്വം ചേരികള്‍ സൃഷ്ടിക്കുകയാണ്. പിന്നീട് ഈ ഭൂമി കയ്യേറാമെന്നതാണ് ഇവരുടെ ഉന്നം. ഇതൊഴിവാക്കാനാണ് കയ്യേറ്റം ഒഴിപ്പിച്ചത്”.
എന്തായാലും രോഹിംഗ്യകള്‍ ഉള്‍പ്പെടെ 3000 മുസ്ലിങ്ങള്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോയി. ഇതിനെതിരെ കേരളത്തിലെ ഗ്രാന്‍റ് മുഫ്തിയായ കാന്തപുരം വരെ ശക്തമായി പ്രതിഷേധിക്കുകയാണ്. ഡിവൈഎഫ് ഐ നേതാവും എംപിയുമായ എ.എ. റഹിം കിട്ടുന്ന അവസരം മുതലാക്കാനും മുസ്ലിം വോട്ടുകള്‍ പോക്കറ്റിലാക്കാനും അവിടേക്ക് ഓടിച്ചെന്നു. “ “”അവർക്ക് താമസിക്കാൻ ഫ്ലാറ്റ് കെട്ടി കൊടുത്തിട്ട് വേണ്ടേ ഭൂമി ഒഴിപ്പിക്കാൻ” തുടങ്ങി സമൂഹമാധ്യമങ്ങളില്‍ ഒഴിഞ്ഞുപോയവര്‍ക്ക് അനുകൂലമായി പോസ്റ്റുകള്‍ വരുന്നുണ്ട്. സ്ഥിരം പല്ലവികള്‍.
കോളനി വാസികൾക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. .കോളനികളിൽപൊതു നോട്ട്സ് പതിക്കുകയും ഒഴിപ്പിക്കലിന് മുന്നോടിയായി 30 ഏക്കറിനു ചുറ്റും മതിൽ കെട്ടുകയും ചെയ്തു. .എന്നിട്ടും അവർ ഒഴിഞ്ഞു പോകാൻ തയ്യാറാകാതെ വന്നപ്പോഴാണ് പൊളിച്ചത്. .300 കോടി രൂപ വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിക്കുമ്പോള്‍ സര്‍ക്കാര്‍ ഫ്ലാറ്റ് സമൂച്ഛയം കെട്ടിത്തരും എന്ന് ബംഗ്ലാദേശികള്‍ കരുതി. പക്ഷെ അത് ഇത്തവണ ഉണ്ടായില്ല. ഇപ്പോൾ അവർ പറയുന്നു ന്യായീകരണം എന്താണെന്നോ, തങ്ങളുടെ പക്കല്‍ പൗരത്വത്തിന്റെയും ഭൂമി ഉടമസ്ഥാവകാശത്തിന്റെയും രേഖകൾ ഉണ്ടായിരുന്നുവെന്നും ബുള്‍ഡോസര്‍ കൊണ്ട് വീടുകള്‍ പൊളിച്ചപ്പോള്‍ അത് നഷ്ടപ്പെട്ടു എന്നുമാണ്. എന്തായാലും അതൊന്നും വിലപ്പോവില്ല.