
അലഹാബാദ്: ഭര്‍ത്താവിന്റെ വരുമാനത്തിന്റെ 25 ശതമാനം ഭാര്യക്ക് അവകാശപ്പെട്ടതെന്ന് അലഹബാദ് ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനി
ടെയാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഭാര്യയുടെ ജീവനാംശം ഭര്‍ത്താവിന്റെ വരുമാനത്തിന്റെ 25 ശതമാനം വരെയാകാമെന്ന് കോടതി പ്രസ്താവിച്ചു.
ഭാര്യയെ പരിപാലിക്കേണ്ടത് ഹര്‍ജിക്കാരനായ ഭര്‍ത്താവിന്റെ നിയമപരമായ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടു. 2024 ജൂലൈ 26ന് ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി) പ്രകാരം ഷാജഹാന്‍പൂരിലെ കുടുംബ കോടതിയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി പുറപ്പെടുവിച്ച വിധിയും ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2024 ഡിസംബറില്‍ സുരേഷ് ചന്ദ്ര അലഹാബാദ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു.
വിചാരണ കോടതി ചന്ദ്ര ഭാര്യക്ക് നല്‍കേണ്ട പ്രതിമാസം 500 രൂപയില്‍ നിന്ന് 3000 രൂപയായി വര്‍ദ്ധിപ്പിച്ചു, ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു. വിചാരണ കോടതിയുടെ ഉത്തരവ് അലവന്‍സ് വര്‍ദ്ധിപ്പിച്ച 3000 രൂപ ഇതിനകം തുച്ഛമായതിനാല്‍ അതമിതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വാദിച്ചു. ചന്ദ്രയുടെ ഹര്‍ജി തള്ളി.