• Wed. Dec 24th, 2025

24×7 Live News

Apdin News

ഭാരതം ഫ്‌ളയിങ് ടാക്‌സികളിലേക്കും എയര്‍ ടാക്‌സികളുടെ ഗ്രൗണ്ട് ടെസ്റ്റിങ് ആരംഭിച്ച് സര്‍ള ഏവിയേഷന്‍

Byadmin

Dec 24, 2025



ബെംഗളൂരു: നഗര യാത്രകള്‍ വേഗത്തിലും പരിസ്ഥിതി സൗഹാര്‍ദപരവും ചെലവുകുറഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭാരത എയ്‌റോസ്‌പേസ് കമ്പനിയായ സര്‍ള ഏവിയേഷന്റെ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്‌സി ഡെമോ വിമാനത്തിന്റെ ഗ്രൗണ്ട് ടെസ്റ്റിങ് ബെംഗളൂരുവില്‍ ആരംഭിച്ചു.

ചെറിയ ഇലക്ട്രിക് വിമാനമായ എസ്‌വൈഎല്‍-എക്‌സ്1 ലാണ് പരീക്ഷണം നടത്തുന്നത്. 7.5 മീറ്റര്‍ ചിറകുകളുള്ള എസ്‌വൈഎല്‍-എക്‌സ്1 നിലവില്‍ ഭാരതത്തില്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതും നൂതനവുമായ സ്വകാര്യ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് പെര്‍ഫോമന്‍സ് വിമാനമാണ്. ഒന്‍പതു മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത് പൂര്‍ണമായും ഭാരതത്തില്‍ നിര്‍മിച്ചതും അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ്.

By admin