• Fri. Nov 21st, 2025

24×7 Live News

Apdin News

ഭാരതത്തിന് ജാവലിന്‍ മിസൈലുകള്‍ വില്‍ക്കാന്‍ യുഎസ് അനുമതി

Byadmin

Nov 21, 2025



ന്യൂദല്‍ഹി: ഭാരതത്തിനുള്ള രണ്ട് മിസൈല്‍ വില്‍പന കരാറുകള്‍ക്ക് യുഎസ് അംഗീകാരം നല്‍കി. 92.8 മില്യണ്‍ ഡോളറിന് ജാവലിന്‍ മിസൈല്‍, എക്‌സ്‌കാലിബര്‍ പ്രൊജക്ടൈല്‍ എന്നിവ വില്‍ക്കുന്നതിനാണ് യുഎസ് അനുമതി ലഭിച്ചതെന്ന് ഡിഫെന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി (ഡിഎസ്‌സിഎ) അറിയിച്ചു.

ഡിഎസ്‌സിഎ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 45.7 മില്യണ്‍ ഡോളറിന്റെ ആദ്യ വില്‍പന പാക്കേജില്‍ ജാവലിന്‍ എഫ്ജിഎം-148 മിസൈല്‍, ഫ്‌ളൈ-ടു-ബൈ, 25 ജാവലിന്‍ ലൈറ്റ്വെയ്റ്റ് കമാന്‍ഡ് ലോഞ്ച് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

അതേസമയം, രണ്ടാമത്തെ പാക്കേജില്‍, 47.1 മില്യണ്‍ ഡോളറിന് എക്സ്‌കാലിബര്‍ പ്രൊജക്ടൈലുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില്‍പനയ്‌ക്ക് അംഗീകാരം നല്‍കുന്നു. ഭാരതം 216 എം 982982എ1 എക്‌സ്‌കാലിബര്‍ ടാക്റ്റിക്കല്‍ പ്രൊജക്ടൈലുകള്‍ വാങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഡിഎസ്സിഎ പ്രസ്താവനയില്‍ എടുത്തുപറയുന്നു.

വലിയ കെട്ടിടങ്ങളെ പോലും നേരിട്ട് ആക്രമിക്കാനും മനുഷ്യനെ വഹിക്കാനും സാധിക്കുന്ന യുഎസ് നിര്‍മിത മിസൈലാണ് ജാവലിന്‍ എഫ്ജിഎം-148.

 

By admin