• Thu. Nov 20th, 2025

24×7 Live News

Apdin News

ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ല്‍; മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത

Byadmin

Nov 20, 2025



 

ന്യൂദല്‍ഹി: 2027 ആഗസ്തില്‍ ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയില്‍ സര്‍വീസ് നടത്തും.

പ്രാരംഭ പാത 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. 2029 ഓടെ സബര്‍മതി (അഹമ്മദാബാദ്) മുതല്‍ മുംബൈ വരെയുള്ള അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ക്രമേണ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലേക്ക് വികസിപ്പിക്കുമെന്നും 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് പാത പിന്നിടുമെന്നത് ഒരു സുപ്രധാന നേട്ടമാണെന്നും, അടിസ്ഥാന സൗകര്യങ്ങളില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഭാരതം ഒരുങ്ങുന്നതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ട്രെയിന്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ഓടും.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സങ്കീര്‍ണമായിരുന്നുവെന്നും നിരവധി ഡിസൈന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒന്നിലധികം നൂതനാശയങ്ങളിലൂടെ അവ പരിഹരിക്കാന്‍ ഭാരത റെയില്‍വേയ്‌ക്ക് കഴിഞ്ഞെന്നും, ഇത്തരം നൂതനാശയങ്ങള്‍ മറ്റിടങ്ങളില്‍ പ്രയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായും അശ്വിനി വൈഷ്ണവ് അറിയിച്ചു.

By admin