• Wed. Feb 18th, 2026

24×7 Live News

Apdin News

ഭാരതത്തില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

Byadmin

Feb 18, 2026



മലപ്പുറം: പൂര്‍ണ ജനാധിപത്യത്തില്‍ ജീവിക്കുന്ന മുസ്ലിം സമുദായം ഭാരതത്തില്‍ സുരക്ഷിതരാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് തങ്ങള്‍ ജീവിക്കുന്നത്. ഇവിടെ സുരക്ഷിതമായ ഭരണഘടനയും പൂര്‍ണ ജനാധിപത്യവും കോടതി സംവിധാനങ്ങളും നിലവിലുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എല്ലാ കാലവും ഭരിക്കുന്ന സര്‍ക്കാരുകളെ കാണാറുണ്ട്. അവരോട് വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുമ്പും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കാന്തപുരം നയിച്ച കേരള യാത്രയില്‍ സ്വരൂപിച്ച പരാതികള്‍, ആവശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin