• Sat. May 24th, 2025

24×7 Live News

Apdin News

ഭാരത് മാതാ കീ ജയ് മുഴക്കി സൈനികർ

Byadmin

May 23, 2025


റായ്പൂർ : ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ധീരജവാന്മാർക്ക് ആരതി ഉഴിഞ്ഞ് ആദരവ് നൽകി പ്രദേശവാസികൾ. നാരായൺപൂർ ജില്ലാ ആസ്ഥാനത്ത് ജനങ്ങൾ ഗംഭീര സ്വീകരണമാണ് ഇവർക്ക് നൽകിയത് . ജവാന്മാരെ തിലകം ചാർത്തിയാണ് നാരായൺപൂർ ജില്ലയിലെ പ്രദേശവാസികൾ സ്വാ​ഗതം ചെയ്തത്.

27 ഭീകരരായ നക്സലുകളെ വധിച്ചു ജവാൻമാർ ചരിത്രപരമായ വിജയം നേടി. തലയ്‌ക്ക് 13.5 കോടിയോളം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത് . അബുജ്മദ് പോലുള്ള പ്രദേശങ്ങളിലെ നക്സലിസത്തിന്റെ വേരുകൾ വേരോടെ പിഴുതെറിയപ്പെട്ടു .

കനത്ത മഴ ഉണ്ടായിട്ടും അതൊന്നും വക വയ്‌ക്കാതെയായിരുന്നു നാട്ടുകാരുടെ ആഘോഷം. പ്രദേശവാസികളോടൊപ്പം ജവാന്മാരും നൃത്തം ചെയ്തു. മധുരം വിതരണം ചെയ്താണ് നാട്ടുകാർ ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചത്. രാത്രി മുഴുവൻ നൃത്തം ചെയ്തും പാട്ടുപാടിയും ഡിആർജി സൈനികർ തങ്ങളുടെ വിജയം ആഘോഷിച്ചു. . സൈനികർ റോഡിലിറങ്ങി ഭാരത് മാതാ കീ ജയ് മുഴക്കുകയും ചെയ്തു.



By admin