• Sat. Aug 9th, 2025

24×7 Live News

Apdin News

ഭാരത ആഭ്യന്തര ക്രിക്കറ്റ് തീയതികളായി ദുലീപ് ട്രോഫിയോടെ തുടക്കം

Byadmin

Aug 9, 2025



മുംബൈ: ഭാരതത്തിലെ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ സമ്പൂര്‍ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി പതിവു പോലെ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഈ മാസം അവസാനത്തോടെ ദുലീപ് ട്രോഫി ക്രിക്കറ്റോടെയാണ് ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമാകുക.
ആഗസ്ത് 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി സപ്തംബര്‍ 15ന് അവസാനിക്കും.

രണ്ട് ഘട്ടങ്ങളിലായുള്ള രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കും. രണ്ടാം ഘട്ടം ജനുവരി-ഫെബ്രുവരി മാസങ്ങളിലുമായിരിക്കും നടക്കുക. രഞ്ജി ട്രോഫി ക്രക്കിറ്റിന്റെ രണ്ട് ഘട്ടങ്ങള്‍ക്കിടയില്‍ ആഭ്യന്തര ക്രിക്കറ്റിലെ വൈറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളായ വിജയ് ഹസാരെ ട്രോഫിയും സയ്യിദ് മുസ്താഖ് അലി ട്രോഫിയും നടക്കും.

ക്രിക്കറ്റ് സീസണ്‍ അവസാനിക്കുന്നത് അടുത്ത വര്‍ഷം എപ്രില്‍ മാസത്തിലായിരിക്കും. വനിതകളുടെ ഇന്റര്‍ സോണല്‍ മത്സരമാണ് അവസാനം നടക്കുന്നത്. മേഖാലാന്തര മത്സരങ്ങളായി നടക്കുന്ന വനിതാ ടൂര്‍ണമെന്റ് ബഹുദിന മത്സരമായാണ് നടക്കുക.

2025-26 സീസണിലെ ഭാരതത്തിലെ സമ്പൂര്‍ണ ആഭ്യന്തര ക്രിക്കറ്റ് മത്സരക്രമം
ദുലീപ് ട്രോഫി- ആഗസ്ത് 28 മുതല്‍ സപ്തംബര്‍ 15 വരെ
ഇറാനി കപ്പ്- ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ
രഞ്ജി ട്രോഫി(എലൈറ്റ്) ഒന്നാം ഘട്ടം- ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെ
രഞ്ജി ട്രോഫി(എലൈറ്റ്) രണ്ടാം ഘട്ടം- 2026 ജനുവരി 22 മുതല്‍ ഫെബ്രുവരി ഒന്ന് വരെ
രഞ്ജി ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍- ഫെബ്രുവരി ആറ് മുതല്‍ ഫെബ്രുവരി 29 വരെ
രഞ്ജി ട്രോഫി (പ്ലേറ്റ് ലീഗ്)- ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെ
രഞ്ജി ട്രോഫി(പ്ലേറ്റ് ഫൈനല്‍)-2026 ജനുവരി 22 മുതല്‍ 26 വരെ
സയ്യിദ് മുഷ്താഖ് അലി ട്രോഫി(എലൈറ്റ്)- നവംബര്‍ 26 മുതല്‍ ഡിസംബര്‍ 18 വരെ
സയ്യിദ് മുഷ്താഖ് അലി ട്രോഫി(പ്ലേറ്റ്)- നവംബര്‍ 26 മുതല്‍ ഡിസംബര്‍ ആറ് വരെ
വിജയ് ഹസാരെ ട്രോഫി(എലൈറ്റ്)- ഡിസംബര്‍ 24 മുതല്‍ ജനുവരി 18 വരെ
വിജയ് ഹസാരെ ട്രോഫി(പ്ലേറ്റ്)- ഡിസംബര്‍ 24 മുതല്‍ ജനുവരി ആറ് വരെ
വിനു മങ്കാദ് ട്രോഫി-ഒക്ടോബര്‍ ഒമ്പത് മുതല്‍ നവംബര്‍ ഒന്ന് വരെ(എലൈറ്റ്), ഒക്ടോബര്‍ ഒമ്പത് മുതല്‍ ഒക്ടോബര്‍ 19 വരെ(പ്ലേറ്റ്)
കേണല്‍ സികെ നായിഡു ട്രോഫി(എലൈറ്റ്)- ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ അഞ്ച് വരെ(ആദ്യഘട്ടം), ജനുവരി 23 മുതല്‍ ഫെബ്രുവരി രണ്ട് വരെ(രണ്ടാം ഘട്ടം), ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 12 വരെ(നോക്കൗട്ട് മത്സരങ്ങള്‍)
കേണല്‍ സികെ നായിഡു ട്രോഫി (പ്ലേറ്റ്)- ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ അഞ്ച് വരെ(ആദ്യ ഘട്ടം), ജനുവരി 23 മുതല്‍ ഫെബ്രുവരി രണ്ട് വരെ(രണ്ടാം ഘട്ടം), ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെ(ഫൈനല്‍)
പുരുഷ അണ്ടര്‍ 19 ഏകദിന ചലഞ്ചര്‍ ട്രോഫി- നവംബര്‍ അഞ്ച് മുതല്‍ 11 വരെ
പുരുഷ അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി-നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ ഒന്ന് വരെ(എലൈറ്റ്), നവംബര്‍ ഒമ്പത് മുതല്‍ നവംബര്‍ 19 വരെ(പ്ലേറ്റ്)
കുച്ച് ബിഹാര്‍ ട്രോഫി-നവംബര്‍ 16 മുതല്‍ ജനുവരി 20വരെ(എലൈറ്റ്), നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27 വരെ(പ്ലേറ്റ്)
വിജയ് മെര്‍ചന്റ് ട്രോഫി-ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി 28 വരെ(എലൈറ്റ്), ഡിസംബര്‍ ഏഴ് മുതല്‍ ജനുവരെ ഏഴ് വരെ(പ്ലേറ്റ്)
വിസ് ട്രോഫി- മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെ

വനിതാ മത്സരങ്ങള്‍
സീനിയര്‍ വനിതകളുടെ ട്വന്റി20 ട്രോഫി- ഫെബ്രുവരി ആറ് മുതല്‍ 28 വരെ(എലൈറ്റ്), ഫെബ്രുവരി ആറ് മുതല്‍ 16 വരെ(പ്ലേറ്റ്)
വനിതകളുടെ അണ്ടര്‍ 19 ട്വന്റി20 ട്രോഫി- ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 12 വരെ(എലൈറ്റ്), ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ നാല് വരെ(പ്ലേറ്റ്)
സീനിയര്‍ വനിതകളുടെ ഇന്റര്‍സോണല്‍ ട്വന്റി20 ട്രോഫി-നവംബര്‍ നാല് മുതല്‍ 14 വരെ
വനിതകളുടെ അണ്ടര്‍ 23 ട്വന്റി20 ട്രോഫി- നവംബര്‍ 24 മുതല്‍ ഡിസംബര്‍ 11 വരെ(എലൈറ്റ്), നവംബര്‍ 24 മുതല്‍ ഡിസംബര്‍ മൂന്ന് വരെ(പ്ലേറ്റ്)
വനിതകളുടെ അണ്ടര്‍ 19 ഏകദിന ട്രോഫി-ഡിസംബര്‍ 13 മുതല്‍ ജനുവരി ഒന്ന് വരെ(എലൈറ്റ്), ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 23 വരെ(പ്ലേറ്റ്)
വനികളുടെ അണ്ടര്‍ 15 ഏകദിന ട്രോഫി- ജനുവരി രണ്ട് മുതല്‍ 21വരെ (എലൈറ്റ്), ജനുവരി രണ്ട് മുതല്‍ 12 വരെ(പ്ലേറ്റ്)
വനിതകളുടെ അണ്ടര്‍23 ഏകദിന ട്രോഫി- മാര്‍ച്ച് മൂന്ന് മുതല്‍ 22 വരെ(എലൈറ്റ്), മാര്‍ച്ച് മൂന്ന് മുതല്‍ 13 വരെ(പ്ലേറ്റ്)
സീനിയര്‍ വനിതകളുടെ ഇന്റര്‍ സോണല്‍ ഏകദിന ട്രോഫി-മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ
സീനിയര്‍ വനിതകളുടെ ഇന്റര്‍സോണല്‍ ബഹുദിന ട്രോഫി- മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ മൂന്ന് വരെ

By admin