
പത്തനംതിട്ട: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ളാഹ മഞ്ഞത്തോട് ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന ഓലിക്കല്‍ വീട്ടില്‍ സന്തോഷ് (39) നെയാണ് പിടികൂടിയത്.
നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയാണ് ഇയാള്‍.മഞ്ഞത്തോട് ട്രൈബല്‍ കോളനിയിലെ ഭാര്യാ വീട്ടിലാണ് ഇപ്പോള്‍ താമസം. മഞ്ഞത്തോട് ട്രൈബല്‍ കോളനിയില്‍ തന്നെ താമസിക്കുന്ന അജയന്റെ(39) വീട്ടിലെത്തി കൈവശം കരുതിയിരുന്ന മുളക്‌പൊടി മുഖത്തറിഞ്ഞ ശേഷം അരിവാളുകൊണ്ട് യുവാവിനെ വെട്ടുകയായിരുന്നു. വയറിന്റെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ അന്വേഷണ സംഘം മഞ്ഞത്തോട് വച്ച് പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.