• Sat. May 10th, 2025

24×7 Live News

Apdin News

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

Byadmin

May 10, 2025


ന്യൂദല്‍ഹി: ഭാവിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ യുദ്ധമായി കണക്കാക്കാന്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. അപ്പപ്പോള്‍ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ക്ക് തിരിച്ചടികൊടുക്കാനും യോഗം തീരുമാനിച്ചു.

പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. ഭാവിയില്‍ ഭീകരവാദികളെ കശ്മീരില്‍ അക്രമത്തിന് പറഞ്ഞയക്കുമ്പോള്‍ പാകിസ്ഥാന്‍ നൂറുവട്ടം ചിന്തിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. മാത്രമല്ല, ഇനി അതിര്‍ത്തി കടന്നുള്ള തീവ്രവാദം സഹിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യ പറയുന്നു.

ഇന്ത്യയുടെ ഉദംപൂര്‍, പതാന്‍ കോട്ട്, ആദംപൂര്‍, ഭൂജ് എന്നീ വ്യോമസേന കേന്ദ്രങ്ങള്‍ക്ക് നിസ്സാര കേടുപാടുകള്‍ പറ്റിയതായി ഇന്ത്യ സമ്മതിച്ചു. അതേ സമയം പാകിസ്ഥാന്റെ റഫീഖ്യു, മുറിദ്, ചക് ലാല, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചൂനിയ എന്നീ എയര്‍ബേസുകളെ ഇന്ത്യ ആക്രമിച്ചു. ഈ ആറ് എയര്‍ബേസുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതോടെ ഇവ തല്‍ക്കാലത്തേക്ക് അടച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.



By admin