• Thu. Mar 6th, 2025

24×7 Live News

Apdin News

ഭാഷ പഠിച്ചാൽ ഭരണം പോകുമെന്ന് കരുതുന്ന സ്റ്റാലിൻ ഇത് കേൾക്കണം! കുട്ടികൾ കൂടുതൽ ഭാഷകൾ പഠിക്കണം, ലോകത്തിന് നിങ്ങളുടെ സേവനം ആവശ്യമാണ് : ചന്ദ്രബാബു നായിഡു 

Byadmin

Mar 6, 2025


ഹൈദരാബാദ് : ഭാഷകളുടെ പ്രാധാന്യത്തെ എടുത്ത് പറഞ്ഞ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഭാഷാ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ച് ചോദിച്ച വിദ്യാർത്ഥികളോടാണ് അദ്ദേഹം തന്റെ ഭാഷയിലെ നിലപാട് വ്യക്തമാക്കിയത്.

കുട്ടികൾ അവരുടെ മാതൃഭാഷയ്‌ക്ക് പുറമേ കഴിയുന്നത്ര ഭാഷകളും പഠിക്കണമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കാരണം ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാർഗമാണ്, അത് വളർച്ചയ്‌ക്കും ജോലികൾക്കും കരിയർ നിർമ്മാണത്തിനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

” ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാർഗം മാത്രമാണ്. തെലുങ്ക്, കന്നഡ, തമിഴ്, മറ്റ് ഭാഷകൾ എന്നിവ ആഗോളതലത്തിൽ തിളങ്ങുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അറിവ് വ്യത്യസ്തമാണ്, ഭാഷ വ്യത്യസ്തമാണ്. എല്ലാ സർവകലാശാലകളിലും അന്താരാഷ്‌ട്ര ഭാഷകൾ ഉൾപ്പെടെ 10 ഭാഷകൾ ഞാൻ പ്രോത്സാഹിപ്പിക്കാൻ പോകുന്നുണ്ട്. ഇതിനു പുറമെ വിദ്യാർത്ഥികൾക്ക് പഠിക്കാനും പോകാനും ജോലി ചെയ്യാനും കഴിയും. ലോകത്തിന് നിങ്ങളുടെ സേവനങ്ങൾ ആവശ്യമാണ്.

മൂന്ന് ഭാഷകൾ മാത്രമല്ല, ബഹുഭാഷകളും ഞാൻ പ്രോത്സാഹിപ്പിക്കും. തെലുങ്ക് പ്രോത്സാഹിപ്പിക്കേണ്ടിവന്നു. ഉപജീവനമാർഗ്ഗത്തിനുള്ള ഒരു അന്താരാഷ്‌ട്ര ഭാഷയായതിനാൽ ഇംഗ്ലീഷും നമ്മൾ പ്രോത്സാഹിപ്പിക്കണം. ആളുകളുമായി എളുപ്പത്തിൽ ഇടപഴകാൻ ഹിന്ദി പഠിക്കുന്നതാണ് നല്ലത്”, – അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ കേന്ദ്രത്തിനെതിരെയും ഹിന്ദി ഭാഷയ്‌ക്കെതിരെയും സംസ്ഥാനത്ത് കനത്ത പ്രതിഷേധങ്ങളാണ് ഉയർത്തുന്നത്. ഹിന്ദി പഠിച്ചാൽ തമിഴ് സംസ്കാര ഇല്ലാതെയാകുമെന്നാണ് ഡിഎംകെയുടെ വാദം.



By admin