• Mon. Sep 8th, 2025

24×7 Live News

Apdin News

ഭിന്നലിംഗക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല: സുരേഷ്‌ഗോപി

Byadmin

Sep 7, 2025



തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ശ്രീമൂലം ക്‌ളബ്ബില്‍ ഭിന്നലിംഗക്കാര്‍ക്കൊപ്പമുള്ള ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിഎംവൈഎ പദ്ധതി മുതല്‍ നിരവധി പദ്ധതികള്‍ ഈ വിഭാഗത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇതൊന്നും ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രപദ്ധതി നടപ്പിലാക്കിയെന്ന് പറയാന്‍ മടിച്ചാണിത്. ലിംഗമാറ്റ ശസ്ത്രക്രിയക്കായി പണം ചിലവഴിക്കാന്‍ തയ്യാറാണെങ്കിലും സര്‍ക്കാര്‍ സഹകരിക്കുന്നില്ല. പത്ത് പേര്‍ക്ക്കൂടി ലിംഗമാറ്റ ശസ്ത്രിക്രിയക്കായി പണം ചിലവഴിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു. ഓണക്കോടി വിതരണവും നടത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി ഭാരതത്തില്‍ ഒരു വ്യക്തി ചെയ്യുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രതീക്ഷ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി. ഉത്തംകുമാര്‍ പറഞ്ഞു. റാണി മോഹന്‍ദാസ് സംസാരിച്ചു.

By admin