• Thu. Sep 25th, 2025

24×7 Live News

Apdin News

ഭിന്നശേഷിക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Byadmin

Sep 25, 2025


കോഴിക്കോട് ഭിന്നശേഷിക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വളയനാട് സ്വദേശിയെ നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് ഓട്ടോയില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചത്.

മറ്റൊരു രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അബദ്ധത്തില്‍ കോള്‍ അറ്റന്റ് ചെയ്തതാണ് വഴിത്തിരിവായത്. പെണ്‍കുട്ടി കരയുന്ന ശബ്ദം കേട്ട രക്ഷിതാവ് വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

By admin