• Wed. Feb 18th, 2026

24×7 Live News

Apdin News

ഭിന്നശേഷി അധ്യാപക നിയമനം: സുപ്രീംകോടതി വിധി എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനുള്ള തീരുമാനം വൈകിയെത്തിയ വിവേകമെന്ന് ഓര്‍ത്തോഡ്ക്‌സ് സഭ

Byadmin

Feb 18, 2026



കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനത്തില്‍ എന്‍എസ്എസിന് അനുകൂലമായുളള സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകിയെത്തിയ വിവേകമെന്ന് ഓര്‍ത്തോഡ്ക്‌സ് സഭ.കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു. അവസാന സമയത്ത് സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

ഒരുപാട് പേര്‍ക്ക് ജോലി ലഭിക്കുന്ന കാര്യമാണ്.ഇത് ജനങ്ങളുടെ ആവശ്യമാണ്. അവരൊക്കെ ബുദ്ധിമുട്ടുകയാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതുവരെ എന്തെങ്കിലും കാരണം പറഞ്ഞു നീട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്‍എസ്എസിന് വിധി ലഭിച്ച സമയം മുതല്‍ സര്‍ക്കാരിനോട് ഇത് ആവശ്യപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ കേട്ടില്ലെന്നും ഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍കണ്ടുമാണ് സര്‍ക്കാരിന്റെ മലക്കം മറിയല്‍. ഇരുപതിനായിരത്തോളം അധ്യാപകര്‍ക്ക് നിയമനസ്ഥിരത ലഭിക്കാനാണ് വഴി ഒരുങ്ങുന്നത്. ഭിന്ന ശേഷിക്കാരെ നിയമിക്കാനുള്ള അധ്യാപക തസ്തികകള്‍ ഒഴിച്ചിട്ടാല്‍ എയ്ഡഡ് സ്‌കൂളുകളിലെ മറ്റ് അധ്യാപകര്‍ക്ക് നിയമനസ്ഥിരത നല്‍കാം എന്നായിരുന്നു എന്‍എസ്എസിന് ലഭിച്ച സുപ്രിം കോടതി വിധി. ഇത് എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ക്കും ബാധകമാക്കും.

സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചാവും നിയമന സ്ഥിരത എന്ന് നിബന്ധന കൂടി ഉത്തരവില്‍ ഉണ്ട്. ഒന്നര വര്‍ഷത്തിലേറെയായി ഇതേ ആവശ്യവുമായി ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അടക്കം പ്രതിഷേധത്തില്‍ ആയിരുന്നു.

By admin