• Thu. Nov 13th, 2025

24×7 Live News

Apdin News

ഭീകരനായ ഡോ. ആദിലിനെ വിവാഹം കഴിച്ചത് മനുഷ്യ മാംസം കീറിമുറിക്കുന്ന സർജനായ ഡോ. റുഖയ്യ; ഹണിമൂൺ പ്ലാൻ ചെയ്യുന്നതിനിടെ ആദിൽ അറസ്റ്റിലുമായി

Byadmin

Nov 13, 2025



ന്യൂദൽഹി : ഫരീദാബാദ് തീവ്രവാദ സംഘത്തിൽ ആദ്യം പിടിക്കപ്പെട്ട ഡോക്ടറാണ് ആദിൽ അഹമ്മദ്. ഇയാളെ സംബന്ധിച്ച് നിരവധി വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള ഈ തീവ്രവാദി അടുത്തിടെയാണ് വിവാഹം കഴിച്ചത്.

ഈ വർഷം ഒക്ടോബറിൽ ആദിൽ ഒരു ഡോക്ടറെ തന്നെയാണ് വിവാഹം കഴിച്ചത്. ആദിൽ വിവാഹം കഴിച്ചത് റുഖയ്യ എന്ന യുവതിയെയാണ്. ഇവരും തീവ്രവാദ സ്വഭാവമുള്ള വ്യക്തിയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 4 ന് ജമ്മു കശ്മീരിൽ വെച്ചായിരുന്നു വിവാഹം. ഡോ. ബാബർ, ഡോ. അസ്ലം സൈഫി എന്നിവരുൾപ്പെടെ നാല് മുസ്ലീം ഡോക്ടർമാർക്ക് മാത്രമെ ഇയാൾ വിവാഹ കാർഡുകൾ വിതരണം ചെയ്തുള്ളു. ആശുപത്രി ഡയറക്ടർ ഡോ. മനോജ് മിശ്രയെയോ മറ്റ് ഇതര മത വിഭാഗത്തിലുള്ളവരെയോ വിവാഹത്തിന് ക്ഷണിച്ചില്ല.

ആദിലിന്റെ ഭാര്യ റുഖയ്യ ഒരു സർജനാണ്. ആദിലിനെ കുറിച്ച് എല്ലാം അറിഞ്ഞ് തന്നെയാകണം യുവതി വിവാഹം കഴിച്ചിരിക്കാൻ സാധ്യത എന്നാണ് സൂചന. ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വിവാഹം കഴിഞ്ഞ് 27 ദിവസങ്ങൾക്ക് ശേഷം നവംബർ 1 ന് ഇവർ സഹാറൻപുരിലേക്ക് മടങ്ങിയെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ആദിലും ഭാര്യയും ഹണിമൂണിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിൽ നവംബർ 6 ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

അഞ്ച് ലക്ഷം ശമ്പളം വാങ്ങുന്ന ‘ഭീകര ഡോക്ടർ’

ദേശീയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് കശ്മീരിലെ കുൽഗാം ജില്ലയിലെ വാൻപുര സ്വദേശിയാണ് ഡോ. ആദിൽ. ശ്രീനഗർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. തുടർന്ന് അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ (ജിഎംസി) റസിഡന്റ് ഡോക്ടറായി ജോലി ചെയ്തു. എന്നിരുന്നാലും 2024 ൽ അനന്ത്നാഗ് ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് രാജിവച്ച് സഹാറൻപുരിലേക്ക് താമസം മാറി. അതിനുശേഷം സഹാറൻപുരിലെ വിവിധ ആശുപത്രികളിൽ ഇയാൾ പ്രാക്ടീസ് ചെയ്തുവരികയാണ്.

ആദിലിന് ദൽഹിയിൽ പ്രതിമാസം 5 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്നതായിട്ടാണ് വിവരം. 2024-ൽ, ഡോ. ആദിൽ ദൽഹി റോഡിലെ ഓസ്കാർ ഹോസ്പിറ്റലിൽ (വി-ബ്രാസ്) ഒരു വർഷം ജോലി ചെയ്തു. അവിടെ വെച്ച് ഓസ്കാർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ. അങ്കുർ ചൗധരിയെ കണ്ടുമുട്ടി. പിന്നീട്, ഡോ. അങ്കുർ, ഡോ. ആദിലിനെ പ്രശസ്ത മെഡികെയർ ഹോസ്പിറ്റലിന്റെ ഡയറക്ടർ ഡോ. മനോജ് മിശ്രയെ പരിചയപ്പെടുത്തി. ഈ ഹോസ്പിറ്റലിൽ നിന്ന് ആദിലിന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ ശമ്പളം ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

By admin