• Thu. Apr 24th, 2025

24×7 Live News

Apdin News

ഭീകരാക്രമണം: വിനോദസഞ്ചാരികള്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നത് റദ്ദാക്കിയാല്‍ കാന്‍സലേഷന്‍ ഫീസ്‌ ഈടാക്കരുതെന്ന് ടൂറിസം മന്ത്രാലയം

Byadmin

Apr 24, 2025



ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നത് റദ്ദാക്കിയാല്‍ കാന്‍സലേഷന്‍ ഫീ ഈടാക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സേവന ദാതാക്കള്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കാണ് നിര്‍ദ്ദേശം.

വിനോദ സഞ്ചാരികള്‍ക്ക് സഹായം ഉറപ്പാക്കണമെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ കത്തില്‍ ജമ്മു കാശ്മീരിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ആവശ്യപ്പെടുന്നു. പ്രത്യേക സാഹചര്യത്തില്‍ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് ടൂറിസം സെക്രട്ടറി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ കനത്ത ജാഗ്രതയാണ്. കുടുങ്ങിയ വിനോദസഞ്ചാരികളെ നാടുകളിലെത്തിക്കാനുളള പരിശ്രമത്തിലാണ് അധികൃതര്‍.

By admin