
ടെക്‌സാസ്: ഭീകര സംഘടനയായ ഐഎസ്‌ഐഎസിനു വേണ്ടി പ്രവർത്തിക്കുന്ന അമേരിക്കൻ പൗരനെ അമമരിക്കൻ അന്വേഷണ ഏജനസിയായാ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇയാൾ ഒരു വിദേശ ഭീകര സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ബോംബ് നിർമ്മാണ ഘടകങ്ങളും പണവും നൽകാൻ ശ്രമിച്ചതിനിടെയാണ് അറസ്റ്റുണ്ടായതെന്ന് എഫബിഐ വിശദീകരിച്ചു.
21 കാരനായ ജോൺ മൈക്കൽ ഗാർസ ജൂനിയർ ടെക്‌സാസ് കാരനാണെന്ന് അയാൾ വെളിപ്പെടുത്തി. ഏറെ നാളായി എഫ്ബിഐ ചാരന്മാർ ഇയാളെ നിരീക്ഷിക്കുകയായിരുന്നു.
ഐഎസ്‌ഐഎസ്സിനു വേണ്ടി പ്രചാരണ പ്രവർത്തനം നടത്തുക, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക, ആയുധം ഉപയോഗിക്കാൻ പഠിപ്പിക്കുക, ബോംബ് നിർമ്മാണം പഠിപ്പിക്കുക, സാമഗ്രികൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇയാൾ വ്യാപൃതനായിരുന്നുവെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേൽ പറഞ്ഞു.
‘ഒരു വിദേശ ഭീകര സംഘടനയ്‌ക്ക് ബോംബ് നിർമ്മാണ ഘടകങ്ങളും സാമ്പത്തിക സഹായവും നൽകാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ടെക്‌സാസിൽ ഐസിസ് അനുഭാവിയെന്ന് കരുതുന്ന 21 വയസ്സുള്ള ഒരാളെ എഫ്ബിഐയും ഞങ്ങളുടെ പങ്കാളികളും അറസ്റ്റ് ചെയ്തു,’വെന്നാണ് പട്ടേൽ വിശദീകരിച്ചത്.
ഇയാളുടെ പ്രവർത്തനങ്ങൾ റാഡിക്കൽ ഇസ്ലാമിക ഭീകരതയാണ്, ഇത് തിരിച്ചറിഞ്ഞ് തടഞ്ഞു. ഞങ്ങളുടെ എഫ്ബിഐ ടീമുകളുടെയും മികച്ച നിയമ നിർവ്വഹണ പങ്കാളികളുടെയും മികച്ച പ്രവർത്തനമാണിതിന് കാരണ,’മെന്നും അദ്ദേഹം പറഞ്ഞു.
എഫ്ബിഐ പറയുന്നതനുസരിച്ച്, തിങ്കളാഴ്ച വൈകിട്ട് ഒരു മീറ്റിംഗിലേക്ക് ഗാർസ എന്ന യുവാവ് വിവിധ ബോംബ് നിർമ്മാണ സാമഗ്രികൾ കൊണ്ടുവന്ന് ഐസിസ് പ്രവർത്തകന് കൈമാറി.
ഇതിനിടെ ഗാർസയുമായി ഒരു രഹസ്യ ഏജന്റിനെ ബന്ധമുണ്ടാക്കിയിരുന്നു. അവർ തമ്മിലുള്ള ഇടപഴകലിൽ ബോംബ് നിർമ്മാണ വസ്തുക്കൾ എങ്ങനെ കലർത്താമെന്ന് ഗാർസ വിശദീകരിച്ചിരുന്നു. ബോംബ് നിർമ്മിക്കുന്നത് വിശദീകരിക്കുന്ന വീഡിയോ ഏജന്റിന് അയയ്‌ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
‘സഹപ്രവർത്തകനു’മായി കൂടിക്കാഴ്ച കഴിഞ്ഞ പുറത്തിറങ്ങിയ ഉടൻ തന്നെ നിയമ നിർവ്വഹണ ഏജൻസികൾ ഗാർസയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
‘2025 ഒക്ടോബർ മധ്യത്തിൽ, ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു രഹസ്യ ഉദ്യോഗസ്ഥൻ ഒരു പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ട് ശ്രദ്ധിച്ചു. (പിന്നീട് ഇത് ഗാർസയുടേതാണെന്ന് കണ്ടെത്തി) അത് മറ്റ് നിരവധി ഐസിസ് അനുകൂല അക്കൗണ്ടുകളെ പിന്തുടർന്ന് ഐസിസ് അനുകൂല പോസ്റ്റിൽ ഒരു കമന്റ് എഴുതി. എൻവൈപിഡി രഹസ്യ ഉദ്യോഗസ്ഥൻ ഗാർസയുമായി സോഷ്യൽ മീഡിയയിൽ ഇടപഴകിയപ്പോൾ, ടെക്‌സസിൽ താമസിക്കുന്ന 21 വയസ്സുള്ള ഒരു മെക്‌സിക്കൻ-അമേരിക്കൻ യുവാവാണ് താനെന്ന് ഗാർസ സ്വയം വെളിപ്പെടുത്തി.
‘നവംബർ, ഡിസംബർ മാസങ്ങളിലുടനീളം അവരുടെ തുടർച്ചയായ സംഭാഷണങ്ങളിൽ, താൻ ഐസിസ് പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധനാണെന്നും മാധ്യമങ്ങൾക്ക് ഒന്നിലധികം ഐസിസ് ഔദ്യോഗിക റിലീസുകൾ എത്തിച്ചതായും ഗാർസ പറഞ്ഞു. ഗാർസയുടെ ഇടപാടുകൾ കൃത്യമായി പിന്തുടർന്ന എഫ്ബിഐ മതിയായ തെളിവുകളോടെ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.