• Wed. Sep 17th, 2025

24×7 Live News

Apdin News

ഭീമ കൊറേഗാവ് കേസ്: മഹേഷ് റാവുത്തിന് ഇടക്കാല മെഡിക്കല്‍ ജാമ്യം

Byadmin

Sep 17, 2025


ന്യൂഡല്‍ഹി: ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസിലെ പ്രതിയായ മഹേഷ് റാവുത്തിന് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആറാഴ്ചത്തേക്ക് മെഡിക്കല്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

2018 ജൂണില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ റാവത്ത്, തുടര്‍ന്ന് യുഎപിഎ പ്രകാരം കസ്റ്റഡിയിലാണ്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിതനാണെന്ന അഭിഭാഷകന്‍ സി.യു. സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അസ്ഥികളെയും പേശികളെയും ബാധിക്കുന്ന ഗുരുതര രോഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് കുമാര്‍ ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്‍ഐഎയെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു ഹാജരായിരുന്നില്ല. എന്നാല്‍ മാവോയിസ്റ്റ് സംഘടനകള്‍ക്ക് ഫണ്ട് കൈമാറിയെന്നാരോപിച്ച് മറ്റൊരു അഭിഭാഷകന്‍ ജാമ്യത്തിനെതിരെ വാദിച്ചു.

1818-ലെ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 ജനുവരി 1-ന് പൂനെയ്ക്ക് സമീപം നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളോടെയാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

By admin