• Mon. Apr 7th, 2025

24×7 Live News

Apdin News

ഭീഷണിയുമായി ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാവ് മുഫ്തി മുഹമ്മദ് അക്ബർ ഖാസിമി

Byadmin

Apr 6, 2025


അലിഗഡ് : ലോക്സഭയിലും രാജ്യസഭയിലും ‘വഖഫ് ഭേദഗതി ബിൽ’ പാസാക്കിയതിന് ശേഷം നിരവധി മുസ്ലീം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ബിൽ മുസ്ലീങ്ങളുടെ മതപരമായ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് പറഞ്ഞുകൊണ്ട് അലിഗഡ് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നഗര പ്രസിഡന്റ് മുഫ്തി മുഹമ്മദ് അക്ബർ ഖാസിമി രംഗത്തെത്തി.

ബില്ലിനെ എതിർക്കാൻ മുസ്ലീങ്ങൾ രാജ്യത്തെ തെരുവിലിറങ്ങുമെന്നും ഖാസിമി തുറന്നടിച്ചു. മുസ്ലീങ്ങൾ ബുദ്ധിമുട്ടിലാണെങ്കിൽ സ്ഥിതി മാറിയേക്കാമെന്നും ഖാസിമി പറഞ്ഞു.

അതേ സമയം ദാര ഷിക്കോ ഫൗണ്ടേഷൻ പ്രസിഡന്റ് അമീർ റാഷിദ് ബില്ലിനെ പരസ്യമായി പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ദരിദ്ര മുസ്ലീങ്ങൾക്ക് ബിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളിലെ ദരിദ്ര വിഭാഗത്തിലെ കുട്ടികൾക്ക് വഖഫ് ഫണ്ടിൽ നിന്ന് സ്കോളർഷിപ്പുകൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ വിധവകളായ സ്ത്രീകൾക്ക് പെൻഷൻ ലഭിക്കും. സ്കൂളുകളും കോളേജുകളും തുറക്കും. വഖഫ് സ്വത്തുക്കൾ ഇതുവരെ കുറച്ച് ആളുകൾ മാത്രമേ നിയന്ത്രിച്ചിരുന്നുള്ളൂ, അത് പിന്നീട് നിയന്ത്രിക്കപ്പെടും. സർക്കാർ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



By admin