കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട് തുടങ്ങി 17 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടന്നു. എളംകുളത്തെ വീട്ടില്‍ പരിശോധന പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ദുല്‍ഖറിന്റെ മൊഴി എടുക്കുകയാണ് ഇഡി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു, അവിടെ നിന്ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
മമ്മൂട്ടി ഹൗസ്, ദുല്‍ഖറിന്റെ ചെന്നൈയും കൊച്ചിയിലുമുള്ള വീടുകള്‍, നടന്‍ പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകള്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ അന്വേഷണം.