• Wed. Oct 8th, 2025

24×7 Live News

Apdin News

ഭൂട്ടാന്‍ വാഹനക്കടത്ത് : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീടുകളില്‍ ഇഡി റെയ്ഡ് ; പരിശോധന നടക്കുന്നത് 17 ഇടങ്ങളില്‍

Byadmin

Oct 8, 2025



കൊച്ചി : ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ പരിശോധന. സിനിമ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചിയിലെ രണ്ട് വീടുകളിലുള്‍പ്പെടെ മറ്റ് 17 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്ടിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും നടന്‍ പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. വാഹന ഡീലര്‍മാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും

ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി പരിശോധന നടക്കുന്നത്.

By admin