മലപ്പുറം: ഭൂമിക്കടിയില്‍ നിന്ന് ശബ്ദം കേട്ട സാഹചര്യത്തില്‍ മലപ്പുറം ആനക്കല്‍ പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. ഞെട്ടിക്കുളം എയുപി സ്കൂളിലേക്കാണ് ഇവിടെയുള്ളവരെ മാറ്റിയത്.
ജനങ്ങളുടെ ആശങ്ക അകറ്റാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ ആര്. വിനോദിന് നിവേദനം നല്കി.പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം എത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്കി. ദിവസങ്ങള്‍ക്ക് മുമ്പും പോത്ത്കല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം കേട്ടിരുന്നു.