• Sat. Jan 24th, 2026

24×7 Live News

Apdin News

ഭ‌ർത്താവിന് തന്നേക്കാൾ ഏഴു വയസ് കുറവ്; അറിഞ്ഞപ്പോൾ ബോധം കെട്ടു വീണുവെന്ന് നടി

Byadmin

Jan 24, 2026



ഏറെ വൈകിയാണ് ജീവിത പങ്കാളിക്ക് തന്നേക്കാൾ പ്രായം കുറവാണെന്ന് മനസിലാക്കിയതെന്ന് നടിയും മിനിസ്ക്രീൻ താരവുമായ അർച്ചന പുരാൺ സിങ്ങ്. നടൻ പർമീത് സേതിയാണ് അർച്ചനയുടെ ഭർത്താവ്. പർമീത് തന്നേക്കാൾ 7 വയസ് ഇളയതാണെന്ന് അറിഞ്ഞപ്പോൾ ബോധം കെട്ടു വീണുവെന്നാണ് അർച്ചന വെളിപ്പെടുത്തുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അർച്ചന ഇക്കാര്യം പുറത്തു വിട്ടത്.

 

1980കളിലാണ് തങ്ങൾ പ്രണയത്തിലായതെന്ന് അർച്ചന പറയുന്നു. യാദൃച്ഛികമായുള്ള ചില ചർച്ചകളിലൂടെയാണ് ബന്ധം ഉടലെടുത്തത്. ഡേറ്റിങ് ആരംഭിച്ചപ്പോൾ വിവാഹത്തിലെത്തുമെന്ന് കരുതിയിരുന്നില്ല. കാഴ്ചയിൽ പർമീത് മുതിർന്നയാളെപ്പോലെ തോന്നിച്ചിരുന്നു. തന്റെ തന്നെ പ്രായമായിരിക്കും എന്നാണ് കരുതിയിരുന്നത്. പരസ്പരം ഒരിക്കൽ പോലും വയസിനെക്കുറിച്ച് സംസാരിച്ചുമില്ല. വളരെ കാലം കഴിഞ്ഞാണ് അതേക്കുറിച്ചൊരു സംസാരം ഉണ്ടായത്.

 

അന്ന് പർമീത് തന്നോക്കാൾ 5 വയസ് ഇളയതാണെന്നാണ് വെളിപ്പെടുത്തിയത്. താൻ ഞെട്ടിപ്പോയെന്ന് അർച്ചന പറയുന്നു. തന്നേക്കാൾ പ്രായത്തിൽ ഇളയ ഒരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അക്കാലത്ത് സാധിക്കുമായിരുന്നില്ല. കുറച്ചു കാലം കഴിഞ്ഞപ്പോൾ തന്നേക്കാൾ ആറു വയസ് ഇളയതാണെന്ന് പർമീത് വെളിപ്പെടുത്തി. അന്ന് താൻ ബോധം കെട്ടു വീണു. ഈ ബന്ധം മുന്നോട്ടു പോകില്ലെന്നും പിരിയാമെന്നും അന്ന് താൻ പറഞ്ഞു. പക്ഷേ അങ്ങനെ സംഭവിച്ചില്ല. പിന്നെയും കുറേ കാലം പ്രണയത്തിൽ തന്നെ തുടർന്നു. അതിനു ശേഷമാണ് യഥാർഥത്തിൽ 7 വയസ് ഇളയതാണെന്ന സത്യം പർമീത് വെളിപ്പെടുത്തിയത്.

 

പക്ഷേ പ്രായം കുറവാണെങ്കിലും തനിക്ക് പക്വത ഉണ്ടെന്നായിരുന്നു അന്ന് പർമീത് പറഞ്ഞ ന്യായീകരണം. പതിനേഴ് വയസു മുതൽ പർമീത് ജോലി ചെയ്യാൻ ആരംഭിച്ചിരുന്നു.

 

1992ലാണ് ഇരുവരും വിവാഹിതരായത്. രഹസ്യമായായിരുന്നു വിവാഹം. നാലു വർഷങ്ങൾക്കു ശേഷമാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

By admin