ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.
ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.
മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.