മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 500 ഗ്രാം ഹൈഡ്രോപോണിക്‌സ് കഞ്ചാവ് പിടികൂടി. മുംബൈയില്‍ നിന്നുവന്ന യാത്രക്കാരനായ ശങ്കര്‍ നാരായണ്‍ പോദ്ദാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ചെക്ക്-ഇന്‍ ബാഗേജ് പരിശോധനക്കിടെ ഏകദേശം 512 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി യാത്രക്കാരനെയും പിടിച്ചെടുത്ത വസ്തുക്കളും ബാജ്പെ പൊലീസിന് കൈമാറി.