
ന്യൂദല്‍ഹി: മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ ഉപദേശകനായിരുന്നു ചാണക്യന്‍. ബുദ്ധികൂര്‍മ്മതയുള്ള ഇദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പല വിജയങ്ങളും നേടാന്‍ രാജാവിനെ സഹായിച്ചിട്ടുണ്ട്. അസാധാരണമായ ജീവിതനിരീക്ഷണങ്ങളാണ് ചാണക്യന്റെ പ്രത്യേകത.
അതില്‍ ഒന്നാണ് അച്ഛന്‍ ഒരിക്കലും മകനെ പൊക്കിപ്പറയരുതെന്ന ഉപദേശം. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പണ്ടത്തെ ആചാര്യനായ ചാണക്യന്‍ പലതും പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു പ്രധാനകാര്യം അച്ഛന്‍ മകനെ ഒരിയ്‌ക്കലും പൊക്കിപ്പറയരുതെന്ന ഉപദേശമാണ്.
ഒരു വ്യക്തി സ്വയം പുകഴ്‌ത്തുന്നത് എങ്ങിനെയാണോ ഒഴിവാക്കേണ്ടത്, അതുപോലെ മകനെ പുകഴ്‌ത്തുന്നത് അച്ഛനും ഒഴിവാക്കണമെന്ന് ചാണക്യന്‍ ഉപദേശിക്കുന്നു. അതേ സമയം മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ മകനെ അച്ഛന്‍ പ്രോത്സാഹിപ്പിക്കണമെന്നും ചാണക്യന്‍ പറയുന്നു. പക്ഷെ മകന് എന്ത് ഗുണങ്ങളുണ്ടെങ്കിലും അതേക്കുറിച്ച് പരാമര്‍ശിക്കരുത്. അങ്ങിനെ ചെയ്താല്‍ നമ്മള്‍ അറിയാതെ നമ്മളെ ആളുകള്‍ പരിഹസിക്കുമെന്നും ഇത് പിന്നീട് മാനസിക പ്രയാസങ്ങള്‍ക്ക് കാരണമാകുമെന്നും ചാണക്യന്‍ പറയുന്നു.
മകന്റെ കഴിവുകളെ വല്ലാതെ പ്രശംസിച്ചാല്‍ ആളുകള്‍ നിങ്ങളെ വിശ്വസിക്കാന്‍ മടിക്കുമെന്നും ചാണക്യന്‍ ഉപദേശിക്കുന്നു.