തിരുവനന്തപുരം: കത്ത് ചോര്‍ത്തിയത് മകന്‍ ശ്യാം ജിത്താണെന്ന ആരാപണം മൂന്നു ദിവസത്തിനകം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി കൈക്കൊള്ളുമെന്നും അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യവസായി മൊഹമ്മദ് ഷെര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചു.
ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജേഷ് കൃഷ്ണയ്‌ക്ക് എതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതിക്കത്ത് അന്നുതന്നെ ഷെര്‍ഷാദ് മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നതാണെന്നിരിക്കെ ശ്യാംജിത്താണ് കത്ത് ചോര്‍ത്തിയതെന്ന ആക്ഷേപമാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ പ്രസ്താവന വന്ന സകല മാധ്യമങ്ങളിലും തിരുത്തല്‍ പ്രസ്താവന നല്‍കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍നിന്നെല്ലാം വിവരംനീക്കണമെന്നുമാണ് ആവശ്യം.