
ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ ജമാഅത്തെ-ഇ-ഇസ്ലാമി എന്ന തീവ്ര സംഘടന ഇപ്പോൾ ഹിന്ദു ഉത്സവങ്ങളെ ലക്ഷ്യം വച്ച് രംഗത്ത്. മകരസംക്രാന്തി ദിനത്തിൽ സംഗീതം, പട്ടം പറത്തൽ തുടങ്ങി ആഘോഷങ്ങളോ, മറ്റെന്തെങ്കിലും ആചാരങ്ങളോ നടത്തിയാൽ കർശന നടപടിയെടുക്കുമെന്നാണ് ജമാഅത്തെ-ഇ-ഇസ്ലാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബംഗ്ലാദേശിൽ മകരസംക്രാന്തി ശക്രെയിൻ എന്നറിയപ്പെടുന്നു ദിനമാണ്. ഇത് വളരെ ആഡംബരത്തോടെയാണ് ഹിന്ദുക്കൾ ആഘോഷിച്ചിരുന്നത്.
മകരസംക്രാന്തി ആഘോഷിക്കരുതെന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളെ മുസ്ലീങ്ങൾ ഭീഷണിപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട് . ഹിന്ദു ഉത്സവം ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ജമാത്തെ ഇസ്ലാമി ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കാണാം.
ജമാഅത്തെ-ഇസ്ലാമി നേതാക്കൾ സോഷ്യൽ മീഡിയയിലും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും പരസ്യ പ്രഖ്യാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹിന്ദുക്കൾ “ഇസ്ലാമിക മൂല്യങ്ങൾ” ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ഈ ഉത്തരവുകൾ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഉത്തരവിനെത്തുടർന്ന്, ധാക്ക, ചിറ്റഗോംഗ്, സിൽഹെത്ത് തുടങ്ങിയ ഹിന്ദു ജനസംഖ്യയുള്ള പ്രദേശങ്ങളിൽ ഭീതി പടർന്നിട്ടുണ്ട്.
ജനുവരി 14 നാണ് ബംഗ്ലാദേശിൽ മകരസംക്രാന്തി . പട്ടം പറത്തൽ, എള്ള്-ശർക്കര വിഭവങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. സമീപ വർഷങ്ങളിൽ, മൗലികവാദികൾ ഇതിനെ ലക്ഷ്യം വച്ചുകൊണ്ട് “ഇസ്ലാമിക വിരുദ്ധം” എന്ന് വിളിച്ച് തുടങ്ങിയിരുന്നു .കഴിഞ്ഞ വർഷം, ധാക്കയിലും ചിറ്റഗോങ്ങിലും ആഘോഷിക്കുന്ന ആളുകളെ ജമാഅത്ത് അനുയായികൾ ആക്രമിക്കുകയും ചെയ്തു.