കൊല്ലം കൊട്ടാരക്കരയില്‍ മകളെ യാത്ര അയക്കാനെത്തിയപ്പോള്‍ ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ പുല്ലുപണ സ്വദേശി മിനി (42) ആണ് മരിച്ചത്.
പോകുന്ന മകളെ ട്രെയിനില്‍ കയറ്റിയതിന് ശേഷം മടങ്ങുന്നതിനിടെയാണ് മിനി അപകടത്തില്‍പ്പെടുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.